കൽപറ്റ: ജില്ലയിൽ സ്വകാര്യ ബസുടമകൾ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. സിവിൽ സ്റ്റേഷനിൽ വെച്ച് എഡിഎമ്മുമായി നടത്തിയ ചർച്ചയിലാണ് വിഷയത്തിൽ സമവായമുണ്ടായത്.
സമരത്തിന്റെ ഭാഗമായി മോട്ടർ വാഹന വകുപ്പിന് സമർപ്പിച്ചിരുന്ന മുന്നൂറോളം ജി ഫോമുകൾ പിൻവലിക്കാൻ ഉടമകൾ തീരുമാനിച്ചതായി അറിയിച്ചു. പ്രശ്നപരിഹാരത്തിനായി വരുംദിവസങ്ങളിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി ഈ മാസം 3-ന് വിദ്യാർഥി സംഘടനകളുമായി കൺസെഷൻ നിരക്ക് സംബന്ധിച്ച ചർച്ച നടക്കും. തുടർന്ന് ബസുകളുടെ സമയക്രമീകരണത്തിൽ അനിവാര്യമായ മാറ്റങ്ങൾ വരുത്തുന്നതിനായി കെഎസ്ആർടിസി ഡിപ്പോ അധികൃതരുമായി ചർച്ച നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതായി ബസുടമകൾ വ്യക്തമാക്കി.
നേരത്തെ, സൂചന പണിമുടക്കിന്റെ ഭാഗമായി ബസുടമകളും ജീവനക്കാരും ചേർന്ന് സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് ശേഷമാണ് ജില്ലാ ഭരണകൂടം വിഷയത്തിൽ ഇടപെടുകയും ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

