ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനമായ ജെമിനി (Gemini) ഉപയോഗിക്കുമ്പോൾ ഒരേ കാര്യങ്ങൾ ആവർത്തിച്ച് ടൈപ്പ് ചെയ്യുന്നതും നിർദ്ദേശങ്ങൾ വീണ്ടും നൽകുന്നതും പലപ്പോഴും സമയം പാഴാക്കുന്ന കാര്യമാണ്. ഈ പ്രശ്നത്തിന് പരിഹാരമായാണ് ഗൂഗിൾ തങ്ങളുടെ പ്ലാറ്റ്ഫോമിൽ ജെംസ് (Gems) എന്ന പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
ഓരോ പ്രത്യേക ആവശ്യങ്ങൾക്കായി മുൻകൂട്ടി തയ്യാറാക്കിയ നിർദ്ദേശങ്ങൾ (Instructions) ഉപയോഗിക്കാൻ ഈ സൗകര്യം സഹായിക്കുന്നു. ജെംസ് നിർമ്മിക്കുന്ന രീതി ജെമിനി വെബ്സൈറ്റിലെ സൈഡ്ബാറിൽ നിന്നും ‘New Gem’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് വളരെ എളുപ്പത്തിൽ ഉപയോക്താക്കൾക്ക് സ്വന്തമായി ഒരു അസിസ്റ്റന്റിനെ രൂപകല്പന ചെയ്യാം.
ഇതിനായി ആദ്യം ആ അസിസ്റ്റന്റിന് ഒരു പേര് നൽകണം. ഉദാഹരണത്തിന്, ‘ഫിറ്റ്നസ് കോച്ച്’ അല്ലെങ്കിൽ ‘ട്രിപ്പ് പ്ലാനർ’ എന്നിങ്ങനെ.
തുടർന്ന്, ആ അസിസ്റ്റന്റ് എങ്ങനെ പ്രവർത്തിക്കണമെന്നും എങ്ങനെയുള്ള ഉത്തരങ്ങൾ നൽകണമെന്നും വ്യക്തമാക്കുന്ന നിർദ്ദേശങ്ങൾ നൽകാം. ഇതിൽ ഗൂഗിളിന്റെ ‘Magic Wand’ ബട്ടൺ ഉപയോഗിച്ച് നിർദ്ദേശങ്ങൾ കൂടുതൽ വ്യക്തമാക്കാൻ സാധിക്കും.
ഫയലുകൾ ചേർക്കാനുള്ള സൗകര്യം നിങ്ങളുടെ അസിസ്റ്റന്റിലേക്ക് ആവശ്യമായ പിഡിഎഫുകൾ, ഡോക്യുമെന്റുകൾ, നോട്സ് തുടങ്ങിയവ അപ്ലോഡ് ചെയ്യാൻ സാധിക്കും. ഇതുവഴി ഓരോ തവണയും പുതിയ ചാറ്റ് ആരംഭിക്കുമ്പോൾ വിവരങ്ങൾ വീണ്ടും പങ്കുവെക്കേണ്ടി വരുന്നില്ല.
ഈ ഫയലുകൾ ജെംസ് സ്ഥിരമായി ഓർമ്മയിൽ സൂക്ഷിക്കുന്നു. ഉപയോഗക്രമം തയ്യാറാക്കിയ ജെംസ് എപ്പോൾ വേണമെങ്കിലും ‘My Gems’ എന്ന മെനു വഴി തുറക്കാവുന്നതാണ്.
കൂടാതെ, ഗൂഗിൾ മുൻകൂട്ടി തയ്യാറാക്കിയ ‘ലേണിംഗ് കോച്ച്’, ‘സ്റ്റോറിബുക്ക്’, ‘ചെസ് ചാംപ്’ തുടങ്ങിയ വിവിധ തരം അസിസ്റ്റന്റുകളും ഇതിൽ ലഭ്യമാണ്. ഒരു ഉപയോക്താവ് താൻ തയ്യാറാക്കിയ ‘Personal Admin Gem’ എന്നതിനെക്കുറിച്ച് പറയുന്നതിങ്ങനെ: “യൂ ആർ മൈ പേഴ്സണൽ അഡ്മിൻ അസിസ്റ്റന്റ് ഫോർ ഡെയിലി പ്ലാനിംഗ് ആൻഡ് ടാസ്ക് ഓർഗനൈസേഷൻ.
മൈ പ്രിഫറൻസസ്: ഐ പ്ലാൻ മൈ ഡേ ഇൻ ദി മോർണിംഗ്. ഐ ഗെറ്റ് മോർ ഫോക്കസ്ഡ് വർക്ക് ഡൺ ഇൻ ദി ഈവനിംഗ് ആൻഡ് അറ്റ് നൈറ്റ്.
വെൻ മൈ റിക്വസ്റ്റ് ഈസ് അൺക്ലിയർ, ആസ്ക് സ്പെസിഫിക് ക്വസ്റ്റ്യൻസ് ബിഫോർ പ്രൊസീഡിംഗ്. ഡു നോട്ട് അസ്യൂം മിസ്സിംഗ് ഡീറ്റെയിൽസ്.
വെൻ ഹെല്പിംഗ് വിത്ത് പ്ലാനിംഗ്, സജസ്റ്റ് എ സിമ്പിൾ മോർണിംഗ് പ്ലാൻ (സെറ്റപ്പ്, ലൈറ്റ് ടാസ്ക്സ്, ആൻഡ് പ്രയോറിറ്റീസ്). ഷിഫ്റ്റ് ഡീപ്പ് വർക്ക് ടു ഈവനിംഗ്/നൈറ്റ് അൺലെസ് ഐ സേ അദർവൈസ്.
ഓൾവേസ് ഫോക്കസ് ഓൺ വാട്ട് ഐ ഷുഡ് ഡു നെക്സ്റ്റ്, നോട്ട് ജനറൽ അഡ്വൈസ്.” ഇപ്രകാരം വ്യക്തമായ നിർദ്ദേശങ്ങൾ നൽകുന്നതിലൂടെ സമയം ലാഭിക്കാനും ജോലികൾ കൃത്യമായി ക്രമീകരിക്കാനും ഉപയോക്താക്കൾക്ക് സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

