മൂവാറ്റുപുഴയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിനശിക്ഷ വിധിച്ച് കോടതി. വ്യാജ പേരിൽ സിദ്ധനായി ചമഞ്ഞ് കടമറ്റത്ത് ജ്യോതിഷാലയം നടത്തിയിരുന്ന സൗത്ത് മാറാടി പാറയിൽ അമീർ (42) എന്നയാളെയാണ് മൂവാറ്റുപുഴ ജില്ലാ സ്പെഷ്യൽ ജഡ്ജ് സമീർ എ 43 വർഷം തടവിനും രണ്ടേകാൽ ലക്ഷം രൂപ പിഴയൊടുക്കാനും വിധിച്ചത്.
പുത്തൻകുരിശ് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2023-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോലഞ്ചേരി കടമറ്റത്ത് വാടകക്കെട്ടിടത്തിൽ വ്യാജപ്പേരിൽ ജ്യോതിഷാലയം നടത്തിവരികയായിരുന്നു പ്രതി.
പേടി മാറ്റുന്നതിനുള്ള പൂജകൾക്കായി മാതാപിതാക്കൾ ജ്യോതിഷാലയത്തിൽ എത്തിച്ച കുട്ടിയെയാണ് അമീർ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. സംഭവം പുറത്തറിഞ്ഞതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു.
തുടർന്ന് പുത്തൻകുരിശ് പൊലീസ് സംഘം പിന്തുടർന്ന് കാർ ചേസ് ചെയ്താണ് പ്രതിയെ പിടികൂടിയത്. ഇയാൾ ജ്യോതിഷാലയം നടത്തിയിരുന്ന വാടകമുറിയിൽ നടത്തിയ പരിശോധനയിൽ നിരവധി വിഗ്രഹങ്ങളും വൻ തുകയും പോലീസ് കണ്ടെടുത്തു.
പുത്തൻകുരിശ് മുൻ പൊലീസ് ഇൻസ്പെക്ടർ ദിലീഷ് ടി ആണ് ഈ കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കോടതിയിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജമുന പി ആർ ഹാജരായി.
അന്വേഷണ സംഘത്തിൽ മുൻ ഉദ്യോഗസ്ഥനായ കെ സജീവ്, മനോജ് കുമാർ, ബിജു ജോൺ, എഎസ്ഐമാരായ ചന്ദ്രബോസ്, ജിഷാ മാധവൻ എന്നിവരും ഉൾപ്പെട്ടിരുന്നു. എഎസ്ഐ ലേഖ കോർട്ട് ലെയ്സൻ ഓഫീസറായി പ്രവർത്തിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

