അയോധ്യ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട സംഭാവന പിരിവിലുണ്ടായ ക്രമക്കേടുകളിൽ ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായി നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നു.
പ്രസ്തുത സംഭവത്തിൽ തനിക്ക് യാതൊരുവിധ പങ്കുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ക്രമക്കേടിനെക്കുറിച്ച് അറിഞ്ഞ ഉടൻ തന്നെ താൻ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നതായും അദ്ദേഹം മൊഴിയിൽ പറയുന്നു.
പൊലീസിൽ പരാതി നൽകുന്നതിൽ കാലതാമസം നേരിട്ടത് തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് ചമ്പത് റായി സമ്മതിച്ചു. സംഭവത്തിൽ വ്യക്തിപരമായി എസ്ഐടിയെ സമീപിച്ചിരുന്നുവെന്നും, തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറെക്കാലമായി ട്രസ്റ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ടിന്നു യാദവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

