ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിലെ താരങ്ങളുടെ പ്രകടനങ്ങളെ വിലയിരുത്തി ഫിഫ പുതിയ പവര്‍ റാങ്കിംഗ് പുറത്തിറക്കി. ഗ്രൂപ്പ് ഘട്ടത്തിലെയും നോക്കൗട്ട് മത്സരങ്ങളിലെയും പ്രകടനങ്ങള്‍ കണക്കിലെടുത്താണ് ഇത്തവണത്തെ റാങ്കിംഗ് തയ്യാറാക്കിയിരിക്കുന്നത്.
കളിക്കാരുടെ ഗ്രൗണ്ടിലെ കൃത്യമായ ഡാറ്റ അടിസ്ഥാനമാക്കി ഫിഫ പുതുതായി അവതരിപ്പിച്ച സംവിധാനമാണിത്. ആക്രമണം, ക്രിയേറ്റിവിറ്റി, പ്രതിരോധം എന്നിങ്ങനെ മൂന്ന് മേഖലകളിലായി 0 മുതല്‍ 10 വരെയുള്ള സ്കോറുകള്‍ നല്‍കിയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്.
അര്‍ജന്റീന നായകന് ലിയോണല്‍ മെസിയാണ് റാങ്കിംഗില്‍ ഒന്നാമത്. ജോര്‍ദാനെതിരായ മത്സരത്തിലെ ഫ്രീ കിക്ക് ഗോളോടെയാണ് മെസി തന്റെ സ്ഥാനം ഭദ്രമാക്കിയത്.
നിലവില്‍ ആറു ഗോളുകളുമായി ലോകകപ്പിലെ ടോപ് സ്കോററും മെസിയാണ്. ഫ്രഞ്ച് താരം എംബാപ്പെ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ലോകകപ്പില്‍ നാല് ഗോളുകളുമായി ഗോള്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് അദ്ദേഹം. വിഎഫ്ബി സ്റ്റുട്ട്ഗാർട്ടിന്റെ ജര്‍മന്‍ സ്ട്രൈക്കര്‍ ഡെനിസ് ഉണ്ടാവ് ആണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.
ജര്‍മനി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായെങ്കിലും, മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയാണ് താരം ഈ നേട്ടം കൈവരിച്ചത്. നോര്‍വെക്കെതിരായ മത്സരത്തില്‍ ഹാട്രിക് നേടിയ ഉസ്മാന് ഡെംബലെ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു.
അതേസമയം, ബ്രസീല്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാല് ഗോളുകളുമായി ഗോള്വേട്ടപ്പട്ടികയില് നാലാം സ്ഥാനത്താണെങ്കിലും, സമീപ മത്സരങ്ങളിലെ ഗോള്‍ വരള്‍ച്ചയാണ് താരത്തിന് തിരിച്ചടിയായത്.
ഏര്‍ലിംഗ് ഹാലണ്ട് ഏഴാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, പോര്‍ച്ചുഗല്‍ നായകന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 79-ാം സ്ഥാനത്തേക്ക് വീണു. പരാഗ്വേയ്ക്കെതിരായ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഗോള്‍ കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്‍ 8.1 പോയിന്റോടെ റാങ്കിംഗില്‍ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

