തമിഴ് ചലച്ചിത്ര താരം സൂര്യ രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമായതോടെ വിശദീകരണവുമായി ഓൾ ഇന്ത്യ സൂര്യ ഫാൻസ് ക്ലബ് ഭാരവാഹികൾ രംഗത്തെത്തി. താരം സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന തരത്തിൽ മുൻ അംഗം ആർ.വീരമണി നടത്തിയ പ്രസ്താവന സംഘടന തള്ളിക്കളഞ്ഞു.
അടുത്തിടെ നടന്ന ഫാൻസ് ക്ലബ് യോഗത്തിൽ, ‘ദൈവം തീരുമാനിച്ചാൽ തടയാൻ കഴിയില്ല’ എന്ന് ആർ.വീരമണി നടത്തിയ പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇത് സൂര്യയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയാണെന്ന തരത്തിൽ പ്രചരണങ്ങൾ ശക്തമായി.
എന്നാൽ ഇത്തരം വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ഔദ്യോഗിക ഫാൻസ് ക്ലബ് വ്യക്തമാക്കി. തന്റെ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ അഗരം ഫൗണ്ടേഷൻ മുഖേന തുടർന്നു കൊണ്ടുപോകാനാണ് സൂര്യ ആഗ്രഹിക്കുന്നതെന്നും, രാഷ്ട്രീയത്തിലേക്ക് കടന്നുവരാൻ താരത്തിന് നിലവിൽ യാതൊരു ഉദ്ദേശവുമില്ലെന്നും ഭാരവാഹികൾ പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
വിഷയത്തിൽ വന്ന തെറ്റായ പ്രചരണങ്ങളിൽ നിന്ന് ആരാധകർ വിട്ടുനിൽക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

