അമേരിക്കൻ ടെലികോം ഭീമനായ ടി-മൊബൈൽ (T-Mobile) തങ്ങളുടെ പഴയ പ്ലാനുകൾ ഘട്ടംഘട്ടമായി നിർത്തലാക്കാനൊരുങ്ങുന്നു. ദീർഘകാലമായി നിലവിലുള്ള ഉപഭോക്താക്കളെ ആധുനിക പ്ലാനുകളിലേക്ക് മാറ്റാനുള്ള കമ്പനിയുടെ നീക്കം ഇതിനകം തന്നെ ചർച്ചയായിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് കമ്പനി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന ഇങ്ങനെയാണ്: “We’re retiring our oldest plans, some of which were built nearly 15 years ago – in the 3G and 4G eras, and well before our 5G network was fully deployed. Customers will transition to modern plans that provide access to America’s best wireless technology, enhanced features and a 5-year price guarantee for peace of mind.
Some customers will see no change to their monthly bill, while some will see a modest adjustment. Every customer moved to a new plan will keep their current benefits while gaining improvements in network and service experiences.” പ്രധാന മാറ്റങ്ങൾ പുതിയ പ്ലാനുകളിലേക്ക് മാറുമ്പോൾ ഒരു ലൈനിന് ശരാശരി നാല് ഡോളറിന്റെ വർധനവാണ് ഉണ്ടാവുകയെന്ന് കമ്പനി വ്യക്തമാക്കി.
ജൂലൈ മധ്യത്തോടെ ആരംഭിക്കുന്ന ബില്ലിംഗ് സൈക്കിൾ മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. 5G സേവനങ്ങളും മെച്ചപ്പെട്ട
അന്താരാഷ്ട്ര റോമിംഗ് സൗകര്യങ്ങളും പുതിയ പ്ലാനുകൾ ഉറപ്പുനൽകുന്നു. കൂടാതെ, ടോക്ക്, ടെക്സ്റ്റ്, 5G ഡാറ്റാ നിരക്കുകളിൽ അടുത്ത അഞ്ച് വർഷത്തേക്ക് വില വർധനവ് ഉണ്ടാവില്ലെന്ന ഉറപ്പും കമ്പനി നൽകുന്നു.
ഉപഭോക്താക്കളുടെ പ്രതികരണം കമ്പനിയുടെ ഈ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡിറ്റിൽ വലിയ വിമർശനമാണ് ഉയരുന്നത്. ചില ഉപഭോക്താക്കൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുമ്പോൾ, ടെലികോം ജീവനക്കാരോട് മാന്യമായി പെരുമാറണമെന്ന് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നു.
പ്രതിസന്ധി ഘട്ടങ്ങളിൽ ജീവനക്കാരോട് കയർക്കുന്നതിന് പകരം കമ്പനി നേതൃത്വത്തെ സമീപിക്കണമെന്നാണ് ആവശ്യം. ഇതൊരു പ്രധാന നിർദ്ദേശമായി ഉയർന്നിട്ടുണ്ട്: “IF YOU HAVE COMPLAINTS OR ISSUES CONTACT THE CEO on twitter or via customer relations.
DO NOT CALL SCREAMING AT US PLEASE.” നേരത്തെ വെറൈസൺ (Verizon) കമ്പനിയുമായി മത്സരിക്കാൻ തക്കത്തിലുള്ള പുതിയ പദ്ധതികളാണ് ടി-മൊബൈൽ പ്രഖ്യാപിക്കാൻ പോകുന്നതെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പഴയ പ്ലാനുകൾ മാറ്റിയുള്ള കമ്പനിയുടെ പുതിയ തീരുമാനം ഉപഭോക്താക്കളെ അപ്രതീക്ഷിതമായാണ് ബാധിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

