ആലപ്പുഴ ജില്ലയിലെ ചരിത്രപ്രസിദ്ധമായ ചമ്പക്കുളം ജലമേളയിൽ അരോമ ചുണ്ടൻ ജേതാക്കളായി. പങ്കെടുത്ത ആദ്യ ജലമേളയിൽ തന്നെ രാജപ്രമുഖൻ ട്രോഫി സ്വന്തമാക്കാൻ അരോമ ബോട്ട് ക്ലബ്ബിന് സാധിച്ചു.
നടുഭാഗം ചുണ്ടൻ രണ്ടാമതും, നടുവിലെ പറമ്പൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പമ്പയാറിന്റെ തീരത്ത് നടന്ന മത്സരത്തിൽ ഏഴ് ചുണ്ടൻ വള്ളങ്ങളാണ് മൂന്ന് ഹീറ്റ്സുകളിലായി അണിനിരന്നത്.
ജലമേളയുടെ ഭാഗമായി നടന്ന മറ്റ് വിഭാഗങ്ങളിലെ മത്സരങ്ങളിൽ പി ജി കർണൻ (ഇരുട്ടുകുത്തി എ ഗ്രേഡ്), സെൻ്റ് ജോസഫ് (ഇരുട്ടുകുത്തി ബി ഗ്രേഡ്), ഷോട്ട് പുളിക്കത്തറ, പുന്നത്ര പുരയ്ക്കൽ (വെപ്പ് വള്ളങ്ങൾ) എന്നിവർ വിജയികളായി. ചടങ്ങിൽ അധ്യക്ഷത വഹിച്ച ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ്, ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) കൂടുതൽ മികവോടെ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.
വള്ളംകളികൾക്കുള്ള ഗ്രാന്റ് തുക വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക അവധി ലഭിച്ചിട്ടില്ലെങ്കിലും, കായലോരങ്ങളിൽ വലിയ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്.
വള്ളംകളിക്കിടയിൽ മുഖ്യമന്ത്രിയെ പരിഹസിക്കുന്ന ബോർഡുകൾ ഉയർത്തി പ്രതിഷേധങ്ങളും അരങ്ങേറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

