ലണ്ടന്‍: കാന്‍സര്‍ രോഗത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി, 24 മണിക്കൂറിനുള്ളില്‍ മൂന്ന് പ്രമുഖ കൊടുമുടികള്‍ കീഴടക്കി വെയില്‍സ് രാജകുമാരി കേറ്റ് മിഡില്ട്ടണ് ശ്രദ്ധേയയായി. താന്‍ ചികിത്സ തേടിയ ആശുപത്രിയുടെ വികസനത്തിനും ധനസമാഹരണത്തിനുമായാണ് 44-കാരിയായ രാജകുമാരി ഈ സാഹസിക ദൗത്യം ഏറ്റെടുത്തത്.
ഇംഗ്ലണ്ട്, സ്കോട്ട്ലന്‍ഡ്, വെയില്‍സ് എന്നീ രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന മൂന്ന് കൊടുമുടികളാണ് രാജകുമാരി പിന്നിട്ടത്. ലണ്ടനിലെ ചെല്‍സിയിലുള്ള ദി റോയല്‍ മാര്സ്ഡന് കാന്‍സര്‍ ചാരിറ്റി എന്ന സ്പെഷ്യലിസ്റ്റ് കാന്‍സര്‍ സെന്ററിന് സഹായം എത്തിക്കുകയായിരുന്നു ഈ പര്‍വ്വതാരോഹണത്തിന്റെ പ്രധാന ലക്ഷ്യം.
3,064 മീറ്റര്‍ ഉയരം വരുന്ന കൊടുമുടികളാണ് ഇവര്‍ ഒറ്റയ്ക്ക് നടന്നു കയറിയത്. ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ രാജകുമാരി വികാരഭരിതയായി.
‘ഞാന്‍ എന്തിനാണ് ഈ വെല്ലുവിളി ഏറ്റെടുത്തതെന്ന് പലരും ചോദിച്ചു. വ്യക്തിപരമായി പറഞ്ഞാല്‍, ഞാന്‍ ഇന്ന് ജീവനോടെയുള്ളതിനും ഈ കുന്നുകള്‍ നടന്നു കയറാനുള്ള ആരോഗ്യം തിരികെ ലഭിച്ചതിനും ഞാന്‍ ദൈവത്തോട് നന്ദിയുള്ളവളാണ്.
പകരമായി കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെങ്കിലും തിരികെ നല്കാന് ഞാന്‍ ആഗ്രഹിച്ചു’ എന്ന് കേറ്റ് മിഡില്ട്ടണ് വ്യക്തമാക്കി. 2024 മാര്‍ച്ച് മാസത്തിലാണ് തനിക്ക് കാന്‍സര്‍ ബാധിച്ചതായും ചികിത്സയിലാണെന്നും രാജകുമാരി ലോകത്തെ അറിയിച്ചത്.
തുടര്‍ന്ന് ഒരു വര്‍ഷത്തോളം നീണ്ട കീമോതെറാപ്പി ചികിത്സയ്ക്ക് ശേഷം താന്‍ പൂര്‍ണ്ണമായും രോഗമുക്തയായതായി അവര്‍ പിന്നീട് വെളിപ്പെടുത്തി.
രോഗമുക്തിക്ക് ശേഷം രാജകീയ ചുമതലകളിലേക്ക് മടങ്ങിയെത്തിയ രാജകുമാരി, കാന്‍സര്‍ രോഗികള്‍ക്ക് പിന്തുണ നല്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. വില്യം രാജകുമാരനും കേറ്റും ചേര്‍ന്നാണ് ഈ കാന്‍സര്‍ ചാരിറ്റിയുടെ സംയുക്ത രക്ഷാധികാരികളായി പ്രവര്‍ത്തിക്കുന്നത്.
ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ രാജകുമാരിയെ വില്യം രാജകുമാരനും മക്കളായ ജോര്‍ജ്ജ്, ഷാര്‍ലറ്റ്, ലൂയിസ് എന്നിവരും മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് സ്വീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

