സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി.
പുതുതായി ആറ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ നാല് പേർ കോഴിക്കോട് ജില്ലയിലും രണ്ട് പേർ മലപ്പുറം ജില്ലയിലുമാണ്.
ഇതോടെ ഈ വർഷം മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 273 ആയി ഉയർന്നു. ഈ മാസം മാത്രം 197 പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ജൂൺ മാസത്തിൽ കൂടുതൽ കേസുകൾ കണ്ടെത്തിയത്. അതേസമയം, നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നിരീക്ഷണം തുടരുകയാണ്.
നിപ ബാധിതനായ രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പട്ടികയിൽ ഉണ്ടായിരുന്ന, ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട നാല് പേരുടെ നിരീക്ഷണ കാലാവധി പൂർത്തിയായി.
ഇവരെ ക്വാറന്റീനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിപ ബാധിതൻ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

