പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് പൂർത്തിയാക്കി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെത്തുടർന്ന് നടപടി. കേസിൽ പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കിയ സാഹചര്യത്തിലാണ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ഗീന കുമാരിയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തുകൊണ്ട് ഉത്തരവായത്.
പ്രതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു എന്ന ഗുരുതരമായ ആരോപണം ഉയർന്നതിനെത്തുടർന്നാണ് സർക്കാർ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. നിലവിൽ ഈ പദവിയിലുണ്ടായിരുന്ന ഗീന കുമാരിയെ അടിയന്തരമായി നീക്കം ചെയ്യുകയായിരുന്നു.
പകരം ചുമതല അഡീഷണൽ ഗവൺമെന്റ് പ്ലീഡർ എ.ആർ ഷാജിക്ക് കൈമാറി. പുതിയ നിയമനം നടക്കുന്നത് വരെ എ.ആർ ഷാജി താൽക്കാലികമായി ഈ പദവിയുടെ ചുമതലകൾ നിർവഹിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

