പറവൂരിൽ നിന്ന് ആലുവയിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണ യാത്രക്കാരനെ ജീവനക്കാർ സമയബന്ധിതമായി ആശുപത്രിയിൽ എത്തിച്ചു. പറവൂർ വെടിമറ തോപ്പിൽപറമ്പിൽ ബഷീറിനെ (62) ആണ് കെഎസ്ആർടിസി ഡ്രൈവർ എം.ആർ.
ഷിബി, കണ്ടക്ടർ ടി. അജികുമാർ എന്നിവർ ചേർന്ന് അടിയന്തര ചികിത്സയ്ക്കായി മാറ്റിയത്.
വൈകിട്ട് 3.30-ന് പറവൂരിൽ നിന്നും പുറപ്പെട്ട ബസ് മറിയപ്പടി ഭാഗത്ത് എത്തിയപ്പോഴാണ് സംഭവം.
യാത്രക്കാരൻ അവശനിലയിലായതോടെ ജീവനക്കാർ ബസ് അടിയന്തര ആവശ്യത്തിനായി തിരിച്ചുവിടുകയായിരുന്നു. കൃത്യമായ ഇടപെടലിലൂടെ ബസിന്റെ ഹെഡ്ലൈറ്റുകൾ തെളിക്കുകയും ഹോൺ മുഴക്കി വേഗത്തിൽ ആലുവ നജാത്ത് ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു.
ഈ ഘട്ടത്തിൽ ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും ജീവനക്കാർക്ക് പൂർണ പിന്തുണ നൽകി സഹകരിച്ചു. ആശുപത്രിയിൽ എത്തിച്ച ഉടൻ തന്നെ വിദഗ്ധ ചികിത്സയും പ്രഥമശുശ്രൂഷയും നൽകിയതോടെ ബഷീറിന്റെ ആരോഗ്യനില ഭേദപ്പെട്ടു.
തുടർന്ന് അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഏറെക്കാലമായി ആലുവയിലെ ഒരു ആതുരാലയത്തിലാണ് ബഷീർ താമസിച്ചുവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

