തൃശ്ശൂര്‍ അസോസിയേഷന് ഓഫ് കുവൈറ്റ് (TRASSK) തങ്ങളുടെ അംഗങ്ങള്‍ക്കായി നടപ്പിലാക്കി വരുന്ന ഭവനപദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഒന്‍പതാമത് വീടിന്റെ താക്കോല്‍ദാനം സുസമ്പന്നമായി നടന്നു. തൃശ്ശൂര്‍ പട്ടേപാടത്ത് നിര്‍മ്മിച്ച ഈ വീടിന്റെ താക്കോല്‍ദാനം 21.06.2026 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് സംഘടിപ്പിച്ചു.
ശ്രീ. അബ്ദുല്‍സലാമിന് വേണ്ടി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.
ഷീജ ഉണ്ണികൃഷ്ണന്, വാര്‍ഡ് മെമ്പര്‍ ശ്രീമതി. രമിത സുധീന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍, അസോസിയേഷന് ട്രഷറര്‍ ശ്രീ.
മനോജ് കുരുംബയിലും, ഹൗസിങ് പ്രൊജക്റ്റ് കണ്‍വീനര്‍ ശ്രീ. ആന്റോ പാണെങ്ങാടാനും ചേര്‍ന്ന് കൈമാറി.
ചടങ്ങില്‍ അസോസിയേഷന്റെ നിലവിലുള്ളതും മുന്‍കാലങ്ങളിലെയും ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു. പ്രവര്‍ത്തന പശ്ചാത്തലം
2006-ല്‍ സ്ഥാപിതമായ തൃശ്ശൂര്‍ അസോസിയേഷന് ഓഫ് കുവൈറ്റ്, നിലവില്‍ അതിന്റെ ഇരുപതാം പ്രവര്‍ത്തന വര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നത്.
ജാതി-മത-രാഷ്ട്രീയ ഭേദമന്യേ തൃശ്ശൂരില്‍ നിന്നുള്ള കുവൈറ്റ് പ്രവാസികളെ ഏകോപിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ സംഘടന ഇന്ന് ഏകദേശം 7500-ഓളം അംഗങ്ങളുമായി കുവൈറ്റിലെ പ്രമുഖ പ്രവാസി കൂട്ടായ്മകളിലൊന്നായി മാറിയിരിക്കുന്നു. വെളിച്ചം, വിദ്യാധനം, വിദ്യാജ്യോതി, പെന്ഷന് പദ്ധതികള്‍, ഫാമിലി റിലീഫ് ഫണ്ട്, വിവാഹ സഹായം എന്നിവയ്ക്ക് പുറമെ, പൊതുസമൂഹത്തിനായി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സംഘടന നടത്തിവരുന്നുണ്ട്.
ഇതിന്റെ ഭാഗമായി രണ്ട് ആംബുലന്‍സുകള്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ക്ക് സംഭാവന ചെയ്യാനും, ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി ക്ലാസ് മുറികള്‍ സജ്ജീകരിക്കാനും അസോസിയേഷന് സാധിച്ചു. അംഗങ്ങളുടെ കലാ-കായിക മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഓണം, പൂരം, കാര്ണീവല് തുടങ്ങിയ സാംസ്കാരിക ആഘോഷങ്ങളും എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

