മുംബൈക്ക് സമീപം മീരാറോഡിൽ വാഹനം പരിശോധിക്കുന്നതിനിടെ കാറിന്റെ എയർബാഗ് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. സെക്കൻഡ് ഹാൻഡ് കാർ ഡീലറായ മോഹിത് സോണിയാണ് ദാരുണമായി മരണപ്പെട്ടത്.
ജൂൺ 27, 2026-നാണ് സംഭവം നടന്നത്. നിർത്തിയിട്ടിരുന്ന കാറിന്റെ ഡ്രൈവർ സീറ്റിലിരുന്ന് വാഹനം പരിശോധിക്കുകയായിരുന്നു ഇദ്ദേഹം.
ഈ സമയം സ്റ്റിയറിങ് വീലിനുള്ളിലെ എയർബാഗ് അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയിൽ എയർബാഗിന്റെ പ്ലാസ്റ്റിക് കവചം മോഹിത് സോണിയയുടെ കഴുത്തിൽ മുറുകുകയും, തുടർന്ന് രക്തം വാർന്നുമാണ് മരണം സംഭവിച്ചത്.
സംഭവം ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാർ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
അപകടത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനായി സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

