കൊല്ലം അഞ്ചാലംമൂട്ടിൽ മദ്യലഹരിയിലുണ്ടായ തർക്കത്തെത്തുടർന്ന് മധ്യവയസ്കൻ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പനയം കൈപ്പള്ളി തോട്ടം വീട്ടിൽ ബിജു (46) വിനെ പോലീസ് അറസ്റ്റ് ചെയ്തു.
സുരേഷ് ബാബു എന്ന വ്യക്തിയാണ് കൊലപ്പെട്ടത്. ഇരുവരും ചേർന്ന് സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു.
സംഭവദിവസവും ഇരുവരും ഒരുമിച്ച് മദ്യപിക്കുന്നതിനിടെ വാക്കേറ്റം ഉണ്ടാവുകയും, ലഹരി മൂത്തതോടെ പ്രതിയായ ബിജു കല്ലുകൊണ്ട് സുരേഷ് ബാബുവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. താന്നിക്കമുക്കിലെ ആളൊഴിഞ്ഞ വീടിന് സമീപമാണ് കൊലപാതകം നടന്നത്.
കൃത്യത്തിന് ശേഷം മൃതദേഹം അവിടെ ഉപേക്ഷിച്ച് പ്രതി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ഇന്നലെയാണ് കൊലപാതകം നടന്നതെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി ബിജു പിടിയിലായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

