സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യമേഖല അതീവ ജാഗ്രതയിൽ. ഇന്ന് പുതുതായി എട്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ കോഴിക്കോട് ജില്ലയിലുള്ളവരാണ്. വയനാട് ജില്ലയിൽ രണ്ട് പേർക്കും, എറണാകുളം, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിൽ ഓരോരുത്തർക്ക് വീതവുമാണ് പുതുതായി രോഗബാധ കണ്ടെത്തിയത്.
ഈ വർഷം ഇതുവരെ സംസ്ഥാനത്താകെ 256 പേർക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ജൂൺ മാസത്തിലെ കണക്കുകൾ പ്രകാരം 180 പേർക്ക് രോഗം ബാധിക്കുകയും ആറ് മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.
നിലവിൽ കോഴിക്കോട് (61), വയനാട് (25), തൃശ്ശൂർ തുടങ്ങിയ ജില്ലകളിലാണ് കൂടുതൽ രോഗികൾ ചികിത്സയിലുള്ളത്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ശുചിത്വവും മുൻകരുതലുകളും കർശനമാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ജൂൺ മാസത്തിൽ ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത് കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

