ബിജെപി സംസ്ഥാന നേതൃത്വത്തിൽ നിർണ്ണായകമായ സംഘടനാ മാറ്റങ്ങൾ. ഇനി മുതൽ പാർട്ടി നിലപാടുകളും രാഷ്ട്രീയ വിഷയങ്ങളിലുള്ള പ്രതികരണങ്ങളും കൈകാര്യം ചെയ്യാൻ പുതിയ സംവിധാനം നിലവിൽ വരുന്നു.
പാർട്ടിയുടെ ദൈനംദിന രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായങ്ങൾ വ്യക്തമാക്കുന്നതിനായി കെ സുരേന്ദ്രനെയും വി മുരളീധരനെയും ചുമതലപ്പെടുത്തി. ഇതുവരെ പിന്തുടർന്നു പോന്ന കീഴ്വഴക്കങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടാണ് ഈ പുനഃക്രമീകരണം.
നിലവിലെ സംസ്ഥാന അധ്യക്ഷൻ നടത്തുന്ന രാഷ്ട്രീയ പ്രസ്താവനകൾ ജനങ്ങളിലേക്ക് വേണ്ട രീതിയിൽ എത്തുന്നില്ലെന്നും, കൂടുതൽ കാര്യക്ഷമമായ ഇടപെടലുകൾ ആവശ്യമാണെന്നും പാർട്ടി തലത്തിൽ ഉയർന്ന അഭിപ്രായങ്ങൾ പരിഗണിച്ചാണ് ഈ മാറ്റം.
ഇനിമുതൽ പാർട്ടി സ്വീകരിക്കേണ്ട ഓരോ നിലപാടുകളും സംബന്ധിച്ച് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള പ്രമുഖരും, മുൻ സംസ്ഥാന അധ്യക്ഷന്മാരും തമ്മിൽ ദിവസേനയുള്ള കൂടിയാലോചനകൾ നടക്കും.
കൃത്യമായ ആലോചനകൾക്ക് ശേഷം മാത്രമായിരിക്കും മാധ്യമങ്ങൾക്ക് മുൻപിലും പൊതുവേദികളിലും പാർട്ടി നിലപാടുകൾ വ്യക്തമാക്കുക. നിയമസഭയിൽ പാർട്ടിയുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംഘടനാപരമായ ഈ നീക്കങ്ങൾ വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

