കോഴിക്കോട് വെസ്റ്റ് കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി എട്ടു വയസ്സുകാരന് ഗുരുതരമായി പരുക്കേറ്റു. കണ്ണഞ്ചേരി സ്വദേശി അഹമ്മദിന്റെ മകൻ ഫൈസാൻ ആണ് അപകടത്തിൽപ്പെട്ടത്.
രാവിലെ എട്ടു മണിയോടെയാണ് സംഭവം നടന്നത്. റെയിൽവേ പാളത്തിന് സമീപത്താണ് കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്നത്.
പാളത്തിന് സമീപം തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻ തന്നെ പ്രദേശവാസികൾ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അടിയന്തര ചികിത്സ നൽകുകയും ചെയ്തു.
നിലവിൽ കുട്ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. യശ്വന്ത്പുരിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന 16527 യശ്വന്ത്പുർ – കണ്ണൂർ എക്സ്പ്രസ് ഈ മേഖലയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് കുട്ടിയെ ട്രാക്കിന് സമീപം പരുക്കേറ്റ നിലയിൽ കണ്ടത്.
സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

