വിഴിഞ്ഞം തീരത്ത് കടലിലെ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഫിഷറീസ് ലൈഫ് ഗാർഡുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. കഴിഞ്ഞ മൂന്ന് മാസമായി തങ്ങൾക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്ന് ഇവർ വ്യക്തമാക്കുന്നു.
ഏപ്രിൽ മാസം മുതലുള്ള വേതനമാണ് ജൂൺ അവസാനിക്കാറായിട്ടും വിതരണം ചെയ്യാത്തത്. മുൻപ് എട്ട് മണിക്കൂറായി നിജപ്പെടുത്തിയിരുന്ന ഡ്യൂട്ടി സമയം ഇപ്പോൾ 24 മണിക്കൂറായി വർധിപ്പിച്ചിട്ടുണ്ട്.
ജോലിഭാരം ഇരട്ടിയായിട്ടും മാസങ്ങളായി വേതനം ലഭിക്കാത്തത് തങ്ങളുടെ കുടുംബങ്ങളെ വലിയ ദുരിതത്തിലാക്കിയതായി ലൈഫ് ഗാർഡുകൾ പരാതിപ്പെടുന്നു. മീൻപിടിത്ത സീസൺ ആയതിനാൽ വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനു കീഴിൽ തുടർച്ചയായ പട്രോളിങ് നടക്കുന്നുണ്ട്.
നിലവിൽ സ്റ്റേഷനിൽ 32 ലൈഫ് ഗാർഡുമാരാണുള്ളത്. നിലവിൽ കടൽക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ മോശം കാലാവസ്ഥയെ അതിജീവിച്ചാണ് ഇവർ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.
ദിവസക്കൂലിയെ മാത്രം ആശ്രയിച്ചു കഴിയുന്ന പല കുടുംബങ്ങളും പ്രതിസന്ധിയിലാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, സർക്കാർ മാറിയതുമായി ബന്ധപ്പെട്ട
സാങ്കേതിക തടസ്സങ്ങളാണ് ശമ്പളം വൈകാൻ കാരണമെന്ന് ഫിഷറീസ് സ്റ്റേഷൻ അധികൃതർ വിശദീകരിച്ചു. കുടിശ്ശികയുള്ള വേതനം ഉടൻ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

