കളമശേരി നഗരസഭയിലെ 13-ാം വാർഡിൽ ഉൾപ്പെട്ട ശാന്തിഗിരി സഹൃദയ നഗറിലാണ് വിവാദപരമായ മരംമുറി നടന്നത്.
39-ാം നമ്പർ അങ്കണവാടിക്ക് സമീപം പൊതുസ്ഥലത്തുണ്ടായിരുന്ന ആഞ്ഞിലിമരമാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താതെ മുറിച്ചുമാറ്റിയത്. മഴക്കാലക്കെടുതികൾ മുൻകൂട്ടി കണ്ട് അപകടസാധ്യതയുള്ള മരങ്ങൾ നീക്കം ചെയ്യാൻ വൃക്ഷക്കമ്മിറ്റി നേരത്തെ തീരുമാനമെടുത്തിരുന്നു.
ഇതിന്റെ ഭാഗമായി അങ്കണവാടിക്ക് തടസ്സമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മരം വെട്ടിമാറ്റാൻ നിർദ്ദേശം നൽകിയിരുന്നതായാണ് വിവരം. എന്നാൽ, ഈ നടപടിക്രമങ്ങൾ പൂർണ്ണമായും നിയമവിരുദ്ധമായാണ് നടന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
വാണിജ്യമൂല്യമുള്ള ആഞ്ഞിലി മരം മുറിക്കുന്നതിനായി യാതൊരുവിധ ടെൻഡറുകളോ ക്വട്ടേഷനുകളോ ക്ഷണിച്ചിരുന്നില്ല. മരം മുറിച്ചതിനുശേഷം ലേല നടപടികൾ സ്വീകരിക്കണമെന്ന സർക്കാർ ചട്ടം ലംഘിക്കപ്പെടുകയും ചെയ്തു.
വെട്ടിമാറ്റിയ മരത്തിന്റെ തടി ഇപ്പോൾ സ്ഥലത്തില്ലെന്നും, ഔദ്യോഗികമായി അറിയിക്കാതെയാണ് മരം മുറിച്ചതെന്നും അധികൃതർ സ്ഥിരീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

