ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ഉണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ മരണം 188 ആയി സ്ഥിരീകരിച്ചു. ദുരന്തത്തിൽ 1500-ലധികം ആളുകൾക്ക് പരിക്കേറ്റതായും അവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണെന്നും അധികൃതർ അറിയിച്ചു.
നൂറു വർഷത്തിനിടയിൽ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രകൃതിദുരന്തമാണിത്. ലാഗയ്റ എന്ന തുറമുഖ നഗരത്തിലാണ് ഭൂചലനം ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ വിതച്ചത്.
ഈ പ്രദേശത്ത് മാത്രം 250-ഓളം കെട്ടിടങ്ങൾ പൂർണ്ണമായി തകർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ഇരുനൂറിലധികം പേർ കുടുങ്ങിക്കിടക്കുന്നതായാണ് നിലവിലെ വിവരം.
കാണാതായ 157 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ പ്രവർത്തനങ്ങൾ അഗ്നിശമന സേനയും സന്നദ്ധ പ്രവർത്തകരും സംയുക്തമായി തുടരുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കവേ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
പ്രാദേശിക സമയം വൈകിട്ട് 6.04-നാണ് ആദ്യ ചലനം അനുഭവപ്പെട്ടത്. ദുരന്തബാധിത മേഖലകളിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി അടിയന്തര രക്ഷാപ്രവർത്തനം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

