ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ഉപയോഗിക്കുന്ന യൂട്യൂബ് ഷോർട്സ് അഞ്ച് വർഷം പിന്നിടുകയാണ്. ഹ്രസ്വ വീഡിയോകളുടെ ലോകത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്ന പ്ലാറ്റ്ഫോം, തങ്ങളുടെ സേവനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതിയ ഫീച്ചറുകൾ ഇന്ന് മുതൽ ലഭ്യമാക്കിയിരിക്കുകയാണ്.
ഏറ്റവും ശ്രദ്ധേയമായ മാറ്റം ക്ലിയർ മോഡ് (Clear Mode) ആണ്. വീഡിയോകൾ കാണുമ്പോൾ സ്ക്രീനിൽ തെളിയുന്ന ബട്ടണുകളും മറ്റ് യുഐ ഘടകങ്ങളും പൂർണ്ണമായും ഒഴിവാക്കി, ഉള്ളടക്കത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഈ സംവിധാനം ഉപയോക്താക്കളെ സഹായിക്കുന്നു.
കൂടാതെ, വീഡിയോ പ്ലേബാക്ക് വേഗത വർദ്ധിപ്പിക്കാനുള്ള സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് ഇനി രണ്ട് ഇരട്ടി വേഗതയിൽ വീഡിയോകൾ കാണാൻ സാധിക്കും.
സമയലാഭം ആഗ്രഹിക്കുന്നവർക്ക് ഇതൊരു വലിയ നേട്ടമായിരിക്കും. ഇതോടൊപ്പം വീഡിയോകൾ മ്യൂട്ട് ചെയ്ത് കാണാനുള്ള സൗകര്യം, ഡിസ്ലൈക്ക് ബട്ടൺ ഒഴിവാക്കൽ, ലൈക്ക് ബട്ടണിന് പകരം ഹാർട്ട് ഐക്കൺ എന്നിവയും പുതിയ അപ്ഡേഷന്റെ ഭാഗമായി എത്തിയിരിക്കുന്നു.
യൂട്യൂബ് ഫീഡിൽ നിന്നും ഷോർട്സ് ടൈമർ പൂർണ്ണമായും നീക്കം ചെയ്യാൻ ഇത് പൂജ്യത്തിൽ സെറ്റ് ചെയ്യാനുള്ള സൗകര്യവും നൽകിയിട്ടുണ്ട്. ഈ പുതിയ സേവനങ്ങൾ ആസ്വദിക്കാൻ ഉപയോക്താക്കൾ തങ്ങളുടെ യൂട്യൂബ് ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
മത്സരാധിഷ്ഠിതമായ സോഷ്യൽ മീഡിയ മേഖലയിൽ ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകാൻ ഈ മാറ്റങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

