ഒമാൻ തീരത്ത് ചരക്ക് കപ്പലിന് നേരെ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദഹിത് തീരത്തിന് സമീപം ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇറാനും അമേരിക്കയും തമ്മിലുള്ള ധാരണകൾക്ക് ശേഷമുള്ള ആദ്യത്തെ ആക്രമണമാണിതെന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ഗൗരവത്തോടെയാണ് നിരീക്ഷിക്കപ്പെടുന്നത്. എവർ ലൗലി എന്ന ചരക്ക് കപ്പലാണ് ആക്രമണത്തിന് ഇരയായതെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.
സിങ്കപ്പൂർ പതാകയേന്തി സർവീസ് നടത്തുന്ന കപ്പലാണിതെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഒമാനിലെ ദാഹിത് തീരത്തുനിന്ന് ഏകദേശം 7.5 നോട്ടിക്കൽ മൈൽ തെക്കുകിഴക്ക് മാറിയാണ് ആക്രമണം ഉണ്ടായതെന്ന് അധികൃതർ സ്ഥിരീകരിക്കുന്നു.
എങ്കിലും, കപ്പലിൽ ഉണ്ടായിരുന്ന ആർക്കും പരുക്കേറ്റതായും വാതക ചോർച്ചയുണ്ടായതായും റിപ്പോർട്ടുകളില്ലെന്ന് ബ്രിട്ടന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് വ്യക്തമാക്കി. സംഭവത്തെത്തുടർന്ന് മേഖലയിലെ കപ്പൽ ഗതാഗത സുരക്ഷയിൽ അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

