കണ്ണൂർ വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ പൊതു കല്ലറയിൽ നിന്നു കണ്ടെത്തിയത് മൃതദേഹാവശിഷ്ടങ്ങൾ അല്ലാത്തതിനാൽ, 2014 മുതൽ കാണാതായ വിലങ്ങാട് വാളൂക്ക് സ്വദേശി ആലപ്പാട്ട് സിജോ സ്കറിയയുടെ തിരോധാനം വീണ്ടും അന്വേഷണ ഉദ്യോഗസ്ഥരെയും ബന്ധുക്കളെയും കുഴയ്ക്കുന്നു. കല്ലറയിൽ കണ്ടെത്തിയ പായയിൽ പൊതിഞ്ഞ വസ്തു സിജോയുടേതാകാം എന്ന കുടുംബത്തിന്റെ പ്രതീക്ഷയാണ് പരിശോധനയോടെ അസ്തമിച്ചത്.
സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്. സിജോ സ്കറിയയെ കാണാതായി ഏഴ് വർഷത്തിന് ശേഷമാണ് കുടുംബം കുറ്റ്യാടി പോലീസിൽ പരാതി നൽകിയത്.
ഇദ്ദേഹത്തിന്റെ മാതാവ് ത്രേസ്യാമ്മ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ തുടരന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. അഡിഷനൽ എസ്പി എൻ.ആർ.ജയരാജ് നേതൃത്വം നൽകിയ പരിശോധനയിൽ, 38–ാം നമ്പർ പൊതു കല്ലറയിൽ നിന്ന് 2006-ൽ സംസ്കരിച്ച മറിയം മൊയ്യപ്പള്ളിൽ, 2015-ൽ സംസ്കരിച്ച ജയിംസ് കുമ്പുക്കൽ എന്നിവരുടെ അവശിഷ്ടങ്ങൾ മാത്രമാണ് കണ്ടെത്തിയത്.
പായയിൽ പൊതിഞ്ഞ നിലയിൽ കണ്ട വസ്തു മറിയം മൊയ്യപ്പള്ളിൽനെ അടക്കം ചെയ്ത സമയത്ത് പെട്ടിയിൽ ഉണ്ടായിരുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.
ശാസ്ത്രീയ സ്ഥിരീകരണത്തിനായി ഡിഎൻഎ, ഫൊറൻസിക് പരിശോധനകൾക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഈ മാസം 12-ന് മരണപ്പെട്ട
കോലടി മത്തായിയുടെ സംസ്കാരത്തിനായി കല്ലറ തുറന്നപ്പോഴാണ് പായയിൽ പൊതിഞ്ഞ നിലയിലുള്ള വസ്തു ശ്രദ്ധയിൽപ്പെട്ടത്. ക്രിസ്തീയ ആചാരപ്രകാരം പായയിൽ പൊതിഞ്ഞുള്ള സംസ്കാരം ഇല്ലാത്തതാണ് സംശയത്തിന് ഇടയാക്കിയത്.
തുടർന്ന് പള്ളി അധികൃതർ കരിക്കോട്ടക്കരി പോലീസിൽ പരാതി നൽകുകയും, ഈ സാഹചര്യം സിജോ സ്കറിയയുടെ കുടുംബത്തെ കല്ലറ തുറന്നു പരിശോധിക്കണമെന്ന ആവശ്യത്തിലേക്ക് എത്തിക്കുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

