തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്കായി പുതിയ കോഫി കിയോസ്ക് പ്രവര്‍ത്തനമാരംഭിച്ചു. റെയില്‍വേയുമായി സഹകരിച്ച് നെസ്ലെ ഇന്ത്യയുടെ ഭാഗമായ ‘നെസ്ലെ പ്രഫഷനല്‍’ ആണ് ഈ സംരംഭം നടപ്പിലാക്കുന്നത്.
റെയില്‍വേയും നെസ്ലെയും തമ്മിലുള്ള പങ്കാളിത്തത്തില്‍ രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കിയോസ്ക് തുറക്കുന്നത്. രാജ്യത്തെ വിവിധ റെയില്‍വേ ഡിവിഷനുകളിലേക്ക് ഈ സേവനം വ്യാപിപ്പിക്കാനാണ് നെസ്ലെ പ്രഫഷനല്‍ ലക്ഷ്യമിടുന്നത്.
നിലവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, യാത്രാ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ രാജ്യത്താകമാനം 1000ൽ അധികം കിയോസ്കുകള്‍ നെസ്ലെ പ്രഫഷനലിന്റെ റീട്ടെയില്‍ വണ്‍ ശൃംഖലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

