വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ സംസ്ഥാനത്തുടനീളം ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധങ്ങൾ പലയിടത്തും സംഘർഷാവസ്ഥയിലേക്ക് നീങ്ങി.
എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് പ്രവർത്തകർ നടത്തിയ മാർച്ചിൽ വൻ പങ്കാളിത്തമുണ്ടായി. സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് താലൂക്ക് ഓഫീസിന്റെ കോമ്പൗണ്ടിനുള്ളിലേക്ക് കടന്ന പ്രതിഷേധക്കാർ അവിടെ കുത്തിയിരുന്ന് പ്രതിഷേധം രേഖപ്പെടുത്തി.
ആലപ്പുഴയിൽ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിലും സംഘർഷം ഉടലെടുത്തു. പ്രതിഷേധത്തിനിടെ പ്രവർത്തകർ കളക്ട്രേറ്റിന്റെ മതിൽ ചാടിക്കടന്നത് പോലീസുമായി ഉന്തും തള്ളിലേക്കും വാക്കേറ്റത്തിലേക്കും നയിച്ചു.
കോഴിക്കോട് പിഡബ്ല്യുഡി ഓഫീസിലേക്കും സംഘടന പ്രതിഷേധ മാർച്ച് നടത്തി. മദ്യനയത്തിൽ സർക്കാർ തിരുത്തൽ വരുത്തുന്നത് വരെ സമരം തുടരുമെന്നാണ് ഡിവൈഎഫ്ഐ നേതൃത്വത്തിന്റെ നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

