ആമ്പല്ലൂർ ദേശീയപാതയിൽ അടിപ്പാതയ്ക്ക് മുകളിലൂടെയുള്ള മേൽപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നു. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം തിരക്കേറിയ സമയത്ത് മേൽപാതയിലൂടെ വാഹനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ കടത്തിവിട്ടിരുന്നു.
ജൂലൈ രണ്ടാം വാരത്തോടെ അടിപ്പാതയുടെ നിർമ്മാണം പൂർത്തിയാക്കി കമ്മിഷൻ ചെയ്യാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. മേൽപാതയിൽ ചാലക്കുടി ഭാഗത്തേക്കുള്ള ടാറിങ്ങും വശങ്ങളിലെ സുരക്ഷാഭിത്തികളും ഇതിനകം പൂർത്തിയായിട്ടുണ്ട്.
തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ ടാറിങ് പണികളുടെ പകുതിയും സുരക്ഷാഭിത്തി നിർമ്മാണവും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഏകദേശം ഒരു കിലോമീറ്ററോളം നീളമുള്ള മേൽപാതയിൽ ഇനി ഡിവൈഡറുകൾ സ്ഥാപിക്കുക, ലൈൻ മാർക്കിങ്, പെയിന്റിങ്, വഴിവിളക്കുകൾ സജ്ജമാക്കുക, റിഫ്ലക്ടറുകൾ ഉറപ്പിക്കുക തുടങ്ങിയ ജോലികളാണ് പൂർത്തിയാകാനുള്ളത്.
വഴിവിളക്കുകൾ സ്ഥാപിക്കാത്തതിനാൽ രാത്രികാലങ്ങളിലെ തിരക്കേറിയ സമയങ്ങളിൽ നിലവിൽ വാഹനഗതാഗതം അനുവദിച്ചിട്ടില്ല. കാലവർഷം ശക്തമാകുന്നതിന് മുൻപായി മേൽപാതയിലൂടെ ഗതാഗതം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികളും യാത്രക്കാരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

