പാലക്കാട് ജില്ലയിലെ ആലത്തൂരിൽ ലേണേഴ്സ് ലൈസൻസ് പരീക്ഷ എഴുതാനെത്തിയ യുവതിക്ക് തിരിച്ചടിയായത് നിയമം ലംഘിച്ചുള്ള സ്വന്തം യാത്ര. പരീക്ഷാ കേന്ദ്രമായ മോട്ടോർ വാഹന വകുപ്പ് ഓഫീസിലേക്ക് സ്വന്തമായി ഇരുചക്രവാഹനം ഓടിച്ചെത്തിയ യുവതിയെ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.
ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനും, ലൈസൻസ് ഇല്ലാത്ത വ്യക്തിക്ക് വാഹനം കൈമാറിയതിനും യുവതിക്കും വാഹന ഉടമയായ ഭർത്താവിനും 5,000 രൂപ വീതം പിഴ ചുമത്തി. പരീക്ഷയ്ക്കായി എത്തിയ യുവതി നേരിട്ട് വാഹനം ഓടിച്ച് ഓഫീസിലേക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്.
1988-ലെ മോട്ടോർ വാഹന നിയമത്തിലെ 180, 181 വകുപ്പുകൾ പ്രകാരമാണ് പിഴ ചുമത്തിയതെന്ന് ആലത്തൂർ ജോയിന്റ് ആർടിഒ വ്യക്തമാക്കി. നിയമപരമായ രേഖകളില്ലാതെ പൊതുനിരത്തിലൂടെ വാഹനം ഓടിച്ചു വന്നതാണ് ഇവർക്ക് വിനയായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

