സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പുതിയ മദ്യനയം പുനഃപരിശോധിക്കണമെന്നും തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടു. മദ്യ ഉപഭോഗം ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന നിലപാടിൽ നിന്നും സർക്കാർ വ്യതിചലിച്ചതായാണ് സംഘടനയുടെ വിമർശനം.
വീര്യം കുറഞ്ഞ മദ്യത്തിന് പ്രത്യേക നികുതി ഘടന ഏർപ്പെടുത്തിയ സർക്കാർ തീരുമാനം ഉപഭോഗം വർദ്ധിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ പി.മുജീബ് റഹ്മാൻ വ്യക്തമാക്കി. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി സർക്കാർ മുൻകൈ എടുക്കുമ്പോൾ തന്നെ ഇത്തരമൊരു തീരുമാനം വരുന്നത് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.
“മദ്യ ഉപഭോഗം കുറക്കുമെന്ന യു.ഡി.എഫ് നയത്തിന് വിരുദ്ധമായ നിലപാടാണ് സർക്കാർ ഇതിലൂടെ കൈ കൊണ്ടിട്ടുള്ളത്” എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബജറ്റിലെ ഈ നിർദ്ദേശം ലഹരിക്കെതിരെ സർക്കാർ തന്നെ നടത്തുന്ന പോരാട്ടങ്ങളെ ദുർബലപ്പെടുത്തുമെന്നും, അതിനാൽ പ്രഖ്യാപനത്തിൽ നിന്നും സർക്കാർ പൂർണ്ണമായും പിന്മാറണമെന്നും പി.മുജീബ് റഹ്മാൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

