കുമരകം: രാജ്യാന്തര യോഗ ദിനത്തോടനുബന്ധിച്ച് കുമരകം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ഇന്ത്യ ടൂറിസം കൊച്ചി ഓഫിസും സ്കൂളിലെ യുവ ടൂറിസം ക്ലബ്, നാഷനൽ സർവീസ് സ്കീം, ലീഗൽ ലിറ്ററസി ക്ലബ്, ഇലക്ടറൽ ലിറ്ററസി ക്ലബ് എന്നിവർ സംയുക്തമായാണ് യോഗാഭ്യാസങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾക്ക് നേതൃത്വം നൽകിയത്.
ചടങ്ങിൽ യോഗാ മാസ്റ്റർ ഹരീശങ്കർ.ജെ.നായർ യോഗയുടെ സന്ദേശം പങ്കുവെച്ചു. “ശരീരവും മനസ്സും ഏകാഗ്രമാക്കുകയും ആരോഗ്യമുള്ള ശരീരവും മനസ്സും കെട്ടിപ്പടുക്കുന്നതിന് യോഗയുടെ പ്രാധാന്യം വളരെ വലുതാണെന്ന്” അദ്ദേഹം ചൂണ്ടിക്കാട്ടി.
തുടർന്ന് വിദ്യാർഥികൾക്കായി വിവിധ യോഗാസന മുറകളുടെ പരിശീലനവും നടത്തി. സ്കൂൾ പിടിഎ പ്രസിഡന്റ് വി.എസ്.സുഗേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ എക്സിക്യൂട്ടീവ് അംഗം സാബു ശാന്തി, പ്രിൻസിപ്പൽ ടി.സത്യൻ എന്നിവർ സംസാരിച്ചു.
അധ്യാപകരായ രവി കണ്ണൻ, കെ.ആർ.സജ്ജയൻ, എൻ.ഗിരീഷ്, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ആർ.വി.വിനോദ്, ജയ.ജി, ലേഖ മോൾ.വി.ആർ, രമ്യ രഘുനാഥൻ, ഫിഫ റഫറി ഗോകുൽ.ജി.നായർ എന്നിവർ പരിപാടിയുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

