തൃശൂര്‍: സ്വര്‍ണമെന്നു വിശ്വസിപ്പിച്ച് മുക്കുപണ്ടം നല്കി യുവാവില്‍നിന്ന് പത്തുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശികളായ ഗണേഷ (38), രാഹുല്‍ (21), റമ്പായ (77) എന്നിവരെയാണ് പഴയന്നൂര്‍ പോലീസ് പിടികൂടിയത്.
സംഭവത്തിന്റെ പശ്ചാത്തലം
കഴിഞ്ഞ ജൂണ്‍ അഞ്ചാം തീയതി വൈകുന്നേരം ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഴയന്നൂര്‍ ചീരക്കുഴി പാലത്തിന് സമീപത്തുവെച്ച് അരുണ്‍ ദാസ് എന്നയാളാണ് തട്ടിപ്പിനിരയായത്.
പ്രതികള്‍ തങ്ങളുടെ കൈവശമുള്ളത് യഥാര്‍ത്ഥ സ്വര്‍ണാഭരണങ്ങളാണെന്ന് വിശ്വസിപ്പിച്ച് രണ്ട് കിലോ തൂക്കം വരുന്ന മുക്കുപണ്ടം കൈമാറി യുവാവില്‍നിന്ന് 10 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. ആഭരണങ്ങള്‍ പരിശോധിച്ചപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടതാണെന്ന് പരാതിക്കാരന് ബോധ്യപ്പെട്ടത്.
നിയമനടപടികള്‍
അരുണ്‍ ദാസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പഴയന്നൂര്‍ സിഐ സുധിലാലിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. അന്വേഷണ സംഘത്തില്‍ ഗ്രേഡ് എഎസ്ഐ സുനില്‍ കുമാര്‍, ഗ്രേഡ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിതിന്‍ ജോണ്സണ്, വിഷ്ണു, വിപിന്‍, ശ്രീരാജ് എന്നിവരും പങ്കെടുത്തു.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സമാനമായ രീതിയില്‍ മറ്റ് സ്ഥലങ്ങളിലും ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

