ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഗ്യാസ് പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 12 പേർ ഇന്ത്യക്കാരാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഖത്തർ അധികൃതരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെയാണ് എംബസി ഇക്കാര്യം അറിയിച്ചത്. സ്ഫോടനത്തിന് പിന്നിൽ തീവ്രവാദപരമായ നീക്കങ്ങളില്ലെന്നും അതൊരു അപകടമാണെന്നും ഖത്തർ ഊർജമന്ത്രി വ്യക്തമാക്കി.
ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങൾ അതിവേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ദുരിതമനുഭവിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുന്നതിനായി ഖത്തർ ഭരണകൂടവുമായി ചേർന്ന് ഇന്ത്യൻ എംബസി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

