വടകര താലൂക്കിൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന സ്വകാര്യ ബസ് പണിമുടക്ക് നഗരസഭാധ്യക്ഷൻ പി.കെ.ശശിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെത്തുടർന്ന് പിൻവലിച്ചു. ലിങ്ക് റോഡിൽ നിന്നും ബസുകൾ പഴയ സ്റ്റാൻഡിലേക്ക് മാറ്റണമെന്ന തൊഴിലാളി യൂണിയൻ നേതാക്കളുടെയും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെയും ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് സമരം പ്രഖ്യാപിച്ചിരുന്നത്.
ചർച്ചയിൽ നഗരസഭാ അധികൃതർ മുന്നോട്ടുവെച്ച നിർദേശങ്ങൾ നടപ്പിലാക്കുന്നതിനായി ട്രാഫിക് റഗുലേറ്ററി കമ്മിറ്റി, ദേശീയപാത നിർമാണ കമ്പനി എന്നിവരുമായി ആശയവിനിമയം നടത്തേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനായി സാവകാശം വേണമെന്ന് നഗരസഭ അഭ്യർത്ഥിച്ചതിനെത്തുടർന്നാണ് പണിമുടക്ക് താൽക്കാലികമായി മാറ്റിവെക്കാൻ തീരുമാനിച്ചത്.
നഗരസഭ നൽകിയ ഉറപ്പുകൾ പാലിക്കപ്പെടാത്ത പക്ഷവും, സർവീസ് റോഡ്, മാർക്കറ്റ് റോഡ്, ജെടി റോഡ് എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് തുടരുകയാണെന്നും വന്നാൽ ജൂലൈ 1 മുതൽ താലൂക്കിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെയും തൊഴിലാളി യൂണിയൻ നേതാക്കളുടെയും സംയുക്ത യോഗം വ്യക്തമാക്കി. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് സൽവ കുഞ്ഞമ്മദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
എ.പി.ഹരിദാസൻ, എം.കെ.ഗോപാലൻ, ഇ.ജിജു കുമാർ, സുനി ശ്രീരാം, കെ.കെ.മനോജ്, തൊഴിലാളി യൂണിയൻ നേതാക്കളായ എ.സതീശൻ, എം.ബാലകൃഷ്ണൻ, ഇ.നാരായണൻ നായർ, വിനോദ് ചെറിയത്ത്, പി.സജീവ് കുമാർ, കെ.പ്രകാശൻ എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

