ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ അടുത്ത വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. ഇതോടെ ഇരു മേഖലകളും തമ്മിലുള്ള വാണിജ്യ ഇടപാടുകളില്‍ നികുതി ഘടനയില്‍ വലിയ ഇളവുകള്‍ നിലവില്‍ വരും.
കരാറിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയന് തങ്ങളുടെ 90 ശതമാനത്തിലധികം ഉല്‍പ്പന്നങ്ങളുടെയും നികുതി ഒഴിവാക്കുമ്പോള്‍, ഇന്ത്യ 86 ശതമാനം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവയാണ് എടുത്തുമാറ്റുന്നത്. മൊത്തത്തിലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയുടെ 96.6 ശതമാനം ഉല്‍പ്പന്നങ്ങളെയും യൂറോപ്യന്‍ യൂണിയന്റെ 99.3 ശതമാനം ഉല്‍പ്പന്നങ്ങളെയും ഈ നികുതി ഇളവുകള്‍ ഗുണകരമായി ബാധിക്കും.
ഈ പുതിയ വ്യാപാര ഉടമ്പടിയിലൂടെ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് വിലക്കുറവില്‍ ലഭ്യമാകാന്‍ പോകുന്ന പ്രധാന ഉല്‍പ്പന്നങ്ങള്‍ ഇവയാണ്: സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍: നിലവില്‍ 22 ശതമാനം വരെ നികുതിയുള്ള യൂറോപ്യന്‍ ബ്യൂട്ടി, പേഴ്സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അടുത്ത 5 മുതല്‍ 7 വര്‍ഷത്തിനുള്ളില്‍ നികുതി പൂര്‍ണ്ണമായും ഒഴിവാകും. ഒലീവ് ഓയില്‍: 45 ശതമാനം വരെയുള്ള ഇറക്കുമതി തീരുവ അടിയന്തരമായോ അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളിലോ ഘട്ടംഘട്ടമായി കുറയ്ക്കും.
ഭക്ഷ്യവസ്തുക്കള്‍: ചോക്ലേറ്റുകള്‍, മിഠായികള്‍, ബ്രെഡ്, പേസ്ട്രി, പാസ്ത എന്നിവയുടെ 33 ശതമാനം നികുതി ഒഴിവാക്കും. കൂടാതെ ആട്ടിറച്ചിയുടെ ഇറക്കുമതി തീരുവയും ഘട്ടംഘട്ടമായി കുറയ്ക്കുന്നതാണ്.
മദ്യം: വൈന്‍, ബിയര്‍ തുടങ്ങിയ പ്രീമിയം ഉല്‍പ്പന്നങ്ങളുടെ നിലവിലെ ഉയര്‍ന്ന നികുതി നിരക്കുകളില്‍ വന്‍ ഇളവുണ്ടാകും. വൈനുകള്‍ക്ക് 30 ശതമാനമായും, മദ്യങ്ങള്‍ക്ക് 40 ശതമാനമായും, ബിയറിന് 50 ശതമാനമായും നികുതി ക്രമീകരിക്കും.
പഴവര്‍ഗ്ഗങ്ങള്‍: കിവി, പിയർ തുടങ്ങിയ പഴങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ ‘താരിഫ്-റേറ്റ് കോട്ടകള്‍’ അനുവദിക്കുന്നതോടെ ഇവ വിലക്കുറവില്‍ വിപണിയിലെത്തും. വസ്ത്രങ്ങളും ജീവിതശൈലീ ഉല്‍പ്പന്നങ്ങളും: യൂറോപ്യന്‍ വസ്ത്ര ബ്രാന്‍ഡുകള്‍ക്കും പ്ലാസ്റ്റിക്, സെറാമിക്സ്, വീട്ടുപകരണങ്ങള്‍ എന്നിവയ്ക്കും നികുതി ഇളവ് ലഭിക്കും.
വ്യവസായ മേഖല: വാഹന ഘടകങ്ങള്‍, യന്ത്രോപകരണങ്ങള്‍, ടൂളുകള്‍ എന്നിവയുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നത് ഉല്‍പ്പാദനച്ചെലവ് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ, കെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ 22 ശതമാനം വരെയുള്ള ഇറക്കുമതി തീരുവ ഒഴിവാക്കുന്നത് ആഭ്യന്തര വ്യവസായങ്ങള്‍ക്ക് വലിയ ആശ്വാസമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

