പൊതുവേദികളിലും മറ്റ് ഔദ്യോഗിക ചടങ്ങുകളിലും പങ്കെടുക്കുമ്പോൾ സമ്മാനമായി പൂച്ചെണ്ടുകൾ നൽകുന്ന രീതി ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി രമേഷ് പിഷാരടി. പൂച്ചെണ്ടിന് പകരം പുസ്തകങ്ങൾ നൽകുന്നത് കൂടുതൽ അർത്ഥവത്തായ തീരുമാനമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ സംഘാടകർ മെമന്റോ, പൊന്നാട, പൂച്ചെണ്ട് എന്നിവ നൽകുന്നത് പതിവാണ്. ചിലയിടങ്ങളിൽ ഈ മൂന്ന് ഇനങ്ങളും ലഭിക്കാറുണ്ട്.
ഇത്തരം സമ്മാനങ്ങൾക്കായി ചുരുങ്ങിയത് ആയിരം രൂപയെങ്കിലും ചെലവാകുന്നുണ്ട്. ഇത് അനാവശ്യമായ സാമ്പത്തിക ബാധ്യതയാണെന്നും സംഘാടകർ ഇത്തരം പ്രവണതകൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തനിക്ക് ലഭിക്കുന്ന പുസ്തകങ്ങൾ വായനയ്ക്ക് ഉപയോഗപ്പെടുത്തുമെന്നും, അർഹരായ വായനശാലകൾക്ക് അവ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. “തനിക്കു വായിക്കാനും അർഹമായ വായനശാലകൾക്കും കൈമാറാനും പുസ്തകമാണ് നല്ലതെന്ന്” അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപഹാരമായി ലഭിക്കുന്ന പുസ്തകങ്ങൾ കൃത്യമായി ശേഖരിച്ചു സൂക്ഷിക്കുമെന്നും രമേഷ് പിഷാരടി ഉറപ്പുനൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

