തിരുവനന്തപുരം ജില്ലയിൽ പനി ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവ് റിപ്പോർട്ട് ചെയ്യപ്പെടുന്നു. കഴിഞ്ഞ പത്തു ദിവസത്തിനിടെ മാത്രം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണം പതിനായിരം പിന്നിട്ടു.
നവംബർ 11 മുതൽ 20 വരെയുള്ള കണക്കുകൾ പ്രകാരം 10,982 പേരാണ് പനി ബാധിതരായി വിവിധ സർക്കാർ ആശുപത്രികളിൽ എത്തിയത്. രോഗവ്യാപനം കണക്കിലെടുത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ഈ കാലയളവിൽ 126 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൂടാതെ, 296 പേർ ഡെങ്കി ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്.
ഡെങ്കിപ്പനി സ്ഥിരീകരിച്ച പത്തിലധികം പ്രദേശങ്ങൾ ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട്. വെള്ളനാട്, നന്തൻകോട്, തോണിപ്പാറ, കോട്ടുകാൽ, നേമം, തോന്നയ്ക്കൽ, വർക്കല, വെൺപകൽ, പുത്തൻതോപ്പ്, പാങ്ങപ്പാറ, വട്ടിയൂർക്കാവ്, കടകംപള്ളി, കൊല്ലയിൽ, വീരണാകാവ്, മുട്ടട, കള്ളിക്കാട്, അമ്പൂരി, പുല്ലംമ്പാറ, മാമ്പൂർ, ബീമാപള്ളി, വിളപ്പിൽ, ഭരതന്നൂർ, വേളി, ആറ്റുകാൽ, ബാലരാമപുരം, കണ്ണമൂല, നെയ്യാറ്റിൻകര, വാമനപുരം, വിഴിഞ്ഞം, പാങ്ങാപ്പാറ, പെരുങ്കടവിള, മുക്കോല, വെള്ളറട, ഫോർട്ട്, പരിണയം, മലയിൻകീഴ്, ആനാക്കുടി, നെടുമങ്ങാട്, പാറശാല, ആനാട്, വെട്ടുകാട്, ആര്യനാട്, കുന്നത്തുകാൽ, പേരൂർക്കട, ചെട്ടിവിളാകം, ഉഴമലയ്ക്കൽ, പുളിമാത്ത്, കരവാരം, കുളത്തൂർ, നഗരൂർ, ചാല, തൃക്കണ്ണാപുരം, ചെങ്കൽ, കല്ലിയൂർ, പെരുമാതുറ, കല്ലറ, പള്ളിച്ചൽ തുടങ്ങിയ സ്ഥലങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മറ്റ് രോഗബാധകളുടെ സ്ഥിതി
എലിപ്പനി വ്യാപനവും ആശങ്ക വർധിപ്പിക്കുന്നു. 11 മുതൽ 20 വരെയുള്ള തീയതികളിൽ 31 പേർക്ക് രോഗം സ്ഥിരീകരിച്ചു.
11 പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ട്. ആറ്റുകാൽ, വർക്കല, ആനാക്കുടി, പുത്തൻതോപ്പ്, പരശുവയ്ക്കൽ, മാണിക്കൽ, തോന്നയ്ക്കൽ, പെരുങ്കടവിള, പെരുംമ്പഴുതൂർ, ഭരതന്നൂർ, വെട്ടുകാട്, രാജാജി നഗർ, കോട്ടുകാൽ, പുല്ലംമ്പാറ, ചെങ്കോട്ടുകോണം, വെള്ളറട, മാണിക്കൽ, നെയ്യാറ്റിൻകര, മലയിൻകീഴ്, ചാക്ക, കടകംപള്ളി, വിഴിഞ്ഞം, പാങ്ങാപ്പാറ, കുന്നത്തുകാൽ, മുക്കോല, തൃക്കണ്ണാപുരം, വിളവൂർക്കൽ എന്നിവിടങ്ങളിലാണ് എലിപ്പനി കേസുകൾ ഉള്ളത്.
കൂടാതെ 8 ഷിഗെല്ല കേസുകളും, നന്തൻകോട് ഒരു ചിക്കുൻഗുനിയ കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആനാട്, ആര്യനാട്, ബാലരാമപുരം, പാങ്ങപ്പാറ, പൂന്തുറ, പുത്തൻതോപ്പ്, മുക്കോല എന്നിവിടങ്ങളിലാണ് ഷിഗെല്ല രോഗബാധ കണ്ടെത്തിയത്.
പ്രത്യേക ചികിത്സാ സൗകര്യങ്ങൾ
രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രത്യേക പനി ക്ലിനിക്കുകൾ സജ്ജമാക്കി. ജനറൽ ആശുപത്രിയിൽ രാവിലെ മുതൽ രാത്രി വരെ പ്രവർത്തിക്കുന്ന രീതിയിൽ പനി ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു.
ഇതിനു പുറമെ, ഫോർട്ട് ഗവ. താലൂക്ക് ആശുപത്രി, പേരൂർക്കട
മാതൃക ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും പനി ചികിത്സയ്ക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കി നൽകുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

