പൊതുസ്ഥലങ്ങളിലെ പെരുമാറ്റരീതികൾക്കും വിവിധ ആഘോഷങ്ങൾക്കും കർശനമായ മാർഗരേഖ കൊണ്ടുവരാൻ ദുബായ് ഭരണകൂടം തയ്യാറെടുക്കുന്നു. നഗരത്തിന്റെ സാംസ്കാരിക മൂല്യങ്ങളും അന്തസ്സും കാത്തുസൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ചട്ടങ്ങൾ ആവിഷ്കരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക മാർഗരേഖകൾ ഉടൻ തന്നെ പുറത്തിറങ്ങുമെന്ന് അധികൃതർ അറിയിച്ചു.
ദുബായ് സിവിലിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സുപ്രധാനമായ ഈ തീരുമാനമെടുത്തത്. ദുബായ് പൊലീസ്, റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA), ദുബായ് മുനിസിപ്പാലിറ്റി, ടൂറിസം വകുപ്പ് എന്നീ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
ഒരു ആഗോള നഗരമെന്ന നിലയിൽ ദുബായിയുടെ സവിശേഷതകൾ നിലനിർത്താനും, പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും മികച്ച അനുഭവം ഉറപ്പാക്കാനും ഈ നടപടി സഹായിക്കും. പെരുമാറ്റച്ചട്ടങ്ങൾക്കൊപ്പം നഗരത്തിന്റെ രാത്രികാല ദൃശ്യഭംഗി വർധിപ്പിക്കുന്നതിനായുള്ള മാറ്റങ്ങളും അധികൃതരുടെ പരിഗണനയിലുണ്ട്.
ഇതിന്റെ ഭാഗമായി നഗരത്തിലെ Lighting System പൂർണ്ണമായും ആധുനികവൽക്കരിക്കാൻ തീരുമാനിച്ചു. നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ഈ പരിഷ്കാരം നടപ്പിലാകുന്നതോടെ ദുബായിയുടെ നഗരക്കാഴ്ചകളിൽ വലിയ മാറ്റങ്ങൾ ദൃശ്യമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

