സ്വിറ്റ്സർലൻഡ് കേന്ദ്രീകരിച്ച് ഇറാനും അമേരിക്കയും തമ്മിലുള്ള നിർണ്ണായക ചർച്ചകൾ പുരോഗമിക്കുകയാണ്. നിലവിൽ നടക്കുന്ന ചർച്ചകളിൽ വലിയ മുന്നേറ്റം കൈവരിക്കാൻ സാധിച്ചിട്ടുണ്ടെന്നും, വരും മണിക്കൂറുകളിൽ കൂടുതൽ അനുകൂലമായ തീരുമാനങ്ങൾ പ്രതീക്ഷിക്കുന്നതായും ജെ ഡി വാൻസ് വ്യക്തമാക്കി.
ചർച്ചകൾക്ക് മുന്നോടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇറാൻ തങ്ങളുടെ ആണവ പദ്ധതികൾ ദീർഘകാലത്തേക്ക് ഉപേക്ഷിക്കാൻ സന്നദ്ധമാകുമെന്ന പ്രതീക്ഷയും ജെ ഡി വാൻസ് പങ്കുവെച്ചു.
അതേസമയം, ചർച്ചകൾക്കിടയിലും ഇറാനെതിരെ ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ലെബനോണിൽ ഇറാൻ പിന്തുണയ്ക്കുന്ന പ്രോക്സി ഗ്രൂപ്പുകൾ നടത്തുന്ന ഇടപെടലുകൾ ഉടൻ അവസാനിപ്പിക്കണമെന്ന് ഡോണൾഡ് ട്രംപ് കർശനമായി ആവശ്യപ്പെട്ടു.
പ്രോക്സികളെ നിയന്ത്രിക്കാൻ ഇറാൻ തയ്യാറായില്ലെങ്കിൽ കഴിഞ്ഞ ആഴ്ചയിലേതുപോലെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

