പത്തനംതിട്ട വടശ്ശേരിക്കര റേഞ്ചിൽ വനംവകുപ്പ് നടത്തിയ പരിശോധനയിൽ നായാട്ടുസംഘം പിടിയിലായി. കേഴമാനെ വെടിവെച്ചുകൊന്ന സംഭവത്തിൽ നാലംഗ സംഘമാണ് വനപാലകരുടെ പിടിയിലായത്.
ഗുരുനാഥൻമണ്ണ് സ്വദേശികളായ ജോർജ്ജുകുട്ടി, ബാബു, അലക്സ് എന്നിവരുൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെയോടെയാണ് പ്രതികൾ വേട്ടയ്ക്കായി വനമേഖലയിൽ പ്രവേശിച്ചത്.
ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന കുന്നംഭാഗത്ത് വെച്ചാണ് ഇവർ കേഴമാനെ വെടിവെച്ചു വീഴ്ത്തിയത്. റാന്നി ഡിഎഫ്ഒ-ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് വടശ്ശേരിക്കര റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തിരച്ചിലിലാണ് പ്രതികൾ കുടുങ്ങിയത്.
നായാട്ടു കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വനപാലകർ ഇവരെ തടഞ്ഞുനിർത്തി പിടികൂടിയത്. ഇവരിൽ നിന്ന് നായാട്ടിന് ഉപയോഗിച്ച തോക്കും മറ്റ് മാരകായുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
നേരത്തെ ആനക്കൊമ്പ് കടത്തുമായി ബന്ധപ്പെട്ട കേസുകളിലും പ്രതികളാണ് ഇവരെന്നു വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

