കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ശനിയാഴ്ച കടലിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട കർണാടക സ്വദേശിയായ യുവാവിന്റെ മൃതദേഹം ഞായറാഴ്ച രാവിലെ കണ്ടെത്തി.
ബെംഗളൂരു നിലമംഗല ബൈദരഹള്ളി സ്വദേശിയായ സന്തോഷ് കുമാറിന്റെ (20) മൃതദേഹമാണ് മറൈൻ എൻഫോഴ്സ്മെന്റ് നടത്തിയ വിപുലമായ തിരച്ചിലിനൊടുവിൽ കണ്ടെടുത്തത്. നടപടികൾക്ക് ശേഷം മൃതദേഹം കർണാടകയിലേക്ക് കൊണ്ടുപോയി.
അപകടത്തിന്റെ പശ്ചാത്തലം
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് പയ്യാമ്പലം തീരത്ത് അപകടം നടന്നത്. കൊട്ടിയൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന നാലംഗ സംഘമാണ് കടലിലിറങ്ങിയത്.
കനത്ത വേലിയേറ്റ സമയത്തായിരുന്നു സംഭവം. സംഘത്തിലുണ്ടായിരുന്ന മനോജിനെ ശനിയാഴ്ച തന്നെ ലൈഫ് ഗാർഡുകളും തീരദേശ പോലീസും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.
രക്ഷാപ്രവർത്തനം
ശനിയാഴ്ച വൈകിട്ട് കൊച്ചിയിൽ നിന്ന് എത്തിച്ച കോസ്റ്റ് ഗാർഡിന്റെ ചെറുവിമാനം ഉപയോഗിച്ച് നടത്തിയ പരിശോധനകൾ രാത്രി വൈകിയും തുടർന്നെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. ഞായറാഴ്ച രാവിലെ അഴീക്കൽ കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, ഡിടിപിസി ലൈഫ് ഗാർഡ്, പ്രാദേശിക മത്സ്യത്തൊഴിലാളികൾ എന്നിവരടങ്ങിയ സംഘം സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.
ജില്ലാ കലക്ടർ പി. വിഷ്ണുരാജ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ശനിയാഴ്ച കണ്ണൂരിലുണ്ടായിരുന്ന മന്ത്രി പി.സി. വിഷ്ണുനാഥ് വിവരമറിഞ്ഞ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

