കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയാൻ ഏത് സമയത്തും തയാറാണെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. പാർട്ടിയിലെ ചുമതലകൾ വഹിക്കുന്നതിൽ നിലനിൽക്കുന്ന പ്രയാസങ്ങൾ സംബന്ധിച്ച് നേതൃത്വത്തെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്കെതിരെ വിവിധയിടങ്ങളിൽ ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
ഫ്ലെക്സ് വെച്ചത് ആരാണെന്ന് അറിയില്ലെന്നും അത്തരം കാര്യങ്ങൾ നേതൃത്വം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുമായി ബന്ധപ്പെട്ട
കാര്യങ്ങൾ അതത് വേദികളിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട്, കോട്ടയം ഡിസിസി ഓഫീസുകൾക്ക് മുന്നിലും തൃശൂരിലുമാണ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സണ്ണി ജോസഫിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഫ്ലെക്സുകൾ ഉയർന്നത്.
ഒരാൾക്ക് ഇരട്ട പദവി വഹിക്കാൻ കഴിയില്ലെന്ന വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

