നീറ്റ് (NEET) പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾക്കിടെ, വിദ്യാർത്ഥികൾ പൂർണ്ണ ആത്മവിശ്വാസത്തോടെയും ഭയരഹിതമായും പരീക്ഷയെ നേരിടണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അഭ്യർത്ഥിച്ചു. പരീക്ഷാർത്ഥികൾക്ക് എല്ലാവിധ ആശംസകളും നേരുന്നതായി അദ്ദേഹം വ്യക്തമാക്കി.
പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട എൻടിഎ (NTA), വിവിധ സംസ്ഥാന സർക്കാരുകൾ, ജില്ലാ ഭരണകൂടങ്ങൾ എന്നിവയിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്ന് മന്ത്രി അറിയിച്ചു.
രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിൽ വിദ്യാർത്ഥികൾക്ക് ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കുകയാണ് വിവിധ സംഘടനകൾ.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ തങ്ങളുടെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ വ്യക്തമാക്കി. പോലീസ് നടപടികൾക്കിടയിലും സമരം തുടരുമെന്ന നിലപാടിലാണ് ഇവർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

