സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്ന സാഹചര്യം മുൻകൂട്ടി കണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി പ്രത്യേക കലണ്ടർ തയ്യാറാക്കണമെന്ന് ആരോഗ്യവകുപ്പ് നിയോഗിച്ച ഹൈപവർ കമ്മിറ്റിയുടെ ശിപാർശ. നിലവിലുള്ള പ്രതിരോധ സംവിധാനങ്ങളിലെ പോരായ്മകൾ പരിഹരിക്കേണ്ടത് അനിവാര്യമാണെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.
വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കണമെന്നതാണ് സമിതി മുന്നോട്ടുവെക്കുന്ന പ്രധാന നിർദ്ദേശം. ആരോഗ്യവകുപ്പ് ലഭ്യമാക്കുന്ന രോഗവിവരങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ കാര്യക്ഷമമായി എത്തിക്കുന്നതിനായി ഡിജിറ്റൽ പോർട്ടലുകൾ കൂടുതൽ ജനകീയമാക്കണം.
ഇതിനായി ജില്ലാ കോഡിനേറ്റർമാരുടെയും ആശാ വർക്കർമാരുടെയും സേവനം പ്രയോജനപ്പെടുത്തണം. സർക്കാർ ആശുപത്രികൾക്ക് പുറമെ സ്വകാര്യ മേഖലയിൽ നിന്നുള്ള രോഗവിവര കണക്കുകൾ കൂടി ഔദ്യോഗികമായി ക്രോഡീകരിക്കണമെന്നും ഹൈപവർ കമ്മിറ്റിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കേരളം മുഴുവൻ നടപ്പിലാക്കേണ്ട ഈ നിർദ്ദേശങ്ങൾ പകർച്ചവ്യാധി നിയന്ത്രണത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

