ആരോഗ്യവകുപ്പ് ഡയറക്ടർ തസ്തികയെച്ചൊല്ലിയുള്ള തർക്കം വകുപ്പിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. ഡയറക്ടർ സ്ഥാനത്ത് തുടരാൻ അനുമതി ആവശ്യപ്പെട്ട് എത്തിയ ഡോ.
കെ. ജെ.
റീനയ്ക്ക് ഇന്നലെയും ചുമതല കൈമാറാൻ താൽക്കാലിക ചുമതല വഹിക്കുന്ന ഡോ. വി.
മീനാക്ഷി വിസമ്മതിച്ചു. വെള്ളിയാഴ്ചത്തേതിന് സമാനമായ രീതിയിൽ ഡോ.
റീന ഡയറക്ടറുടെ മുറിയിൽ തുടരുകയായിരുന്നു. ഈ സമയമത്രയും ഡയറക്ടറുടെ ഔദ്യോഗിക കസേരയിലിരുന്ന് ഫയലുകളിൽ ഒപ്പുവെച്ച ഡോ.
മീനാക്ഷി, ഉദ്യോഗസ്ഥരുമായി നിർണായക ചർച്ചകൾ നടത്തുകയും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു.
ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ വനിതാ പൊലീസുകാർ ഉൾപ്പെടെയുള്ള സുരക്ഷാ സംഘം ഓഫിസ് പരിസരത്ത് നിലയുറപ്പിച്ചിരുന്നു. ഉച്ചയോടെയാണ് ഡോ.
റീന ഓഫിസിൽ നിന്നും മടങ്ങിയത്. ഡോ.
റീനയെ എറണാകുളം റീജനൽ ലബോറട്ടറി ഡയറക്ടറായി സ്ഥലം മാറ്റി സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് കഴിഞ്ഞ വ്യാഴാഴ്ച കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേ ഉത്തരവ് നിലനിൽക്കുന്നതിനാൽ തനിക്ക് ഡയറക്ടറായി തുടരാൻ നിയമപരമായ അവകാശമുണ്ടെന്നാണ് ഡോ.
റീനയുടെ വാദം. എന്നാൽ ആരോഗ്യ വകുപ്പിൽ നിന്നും പ്രത്യേക ഉത്തരവുകൾ ലഭിക്കാതെ തനിക്ക് പദവി ഒഴിയാൻ കഴിയില്ലെന്ന് ഡോ.
മീനാക്ഷി വ്യക്തമാക്കുന്നു. ട്രൈബ്യൂണലിന്റെ സ്റ്റേ ഉത്തരവിനെതിരെ ആരോഗ്യ വകുപ്പ് സമർപ്പിച്ച അപ്പീൽ നാളെ ഹൈക്കോടതി പരിഗണിച്ചേക്കുമെന്നാണ് വിവരം.
അതേസമയം, കോടതി വിധികൾ ഉണ്ടെങ്കിൽ പോലും വകുപ്പിന്റെ ഔദ്യോഗിക ഉത്തരവില്ലാതെ ഡോ. റീന ചുമതലയേൽക്കാൻ എത്തുന്നതു ചട്ടവിരുദ്ധമാണെന്ന നിയമോപദേശമാണ് സർക്കാരിന് ലഭിച്ചിട്ടുള്ളത്.
ട്രൈബ്യൂണലിന്റെ സ്റ്റേ ഉൾപ്പെടെയുള്ള ഏത് ഉത്തരവ് ഉണ്ടായാലും അത് നടപ്പാക്കി ബന്ധപ്പെട്ട സർക്കാർ വകുപ്പ് പ്രത്യേക ഉത്തരവിറക്കണം.
ഇത് നടപ്പാക്കാൻ വകുപ്പ് തയാറായില്ലെങ്കിൽ ഡോ. റീനയ്ക്ക് ട്രൈബ്യൂണലിനെ സമീപിച്ച് കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യാവുന്നതാണെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
താൻ കോടതിവിധി മാനിച്ചാണ് ഓഫിസിലെത്തിയതെന്ന് ഡോ. കെ.
ജെ. റീന വ്യക്തമാക്കി.
“കോടതിവിധി അനുസരിച്ചാണ് ഓഫിസിൽ എത്തിയതെന്നും മാറിനിൽക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടാൽ അംഗീകരിക്കുമെന്നും” അവർ പറഞ്ഞു. ഏത് സീറ്റിലിരുന്നും തനിക്ക് ജോലി ചെയ്യാൻ തടസ്സമില്ലെന്നും കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
നിപ്പ പരിശോധനാ ഫലം താൻ മനഃപൂർവം മറച്ചുവെച്ചെന്ന മന്ത്രി കെ. മുരളീധരന്റെ ആരോപണവും അവർ തള്ളിപ്പറഞ്ഞു.
“വൈകിട്ട് 6.24ന് ആണ് വാട്സാപ്പിലൂടെ നിപ്പ പോസിറ്റീവ് ഫലം അറിഞ്ഞത്. ഉടൻ മന്ത്രിയെ വിളിച്ച് പറഞ്ഞു.
രോഗി അഡ്മിറ്റ് ആയതും സാംപിൾ എടുത്തതും കോഴിക്കോട് മെഡിക്കൽ കോളജിലാണ്. അതിനാൽ ഫലത്തിന്റെ കാര്യത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും തുല്യ ഉത്തരവാദിത്തമുണ്ട്.
സിസ്റ്റത്തിൽ കമ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടായിട്ടുണ്ട്. വിവരം കിട്ടിയിട്ടും താൻ അത് മറച്ചുവച്ചു എന്നതു സത്യമല്ല.” എന്ന് ഡോ.
റീന വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ.
മുരളീധരനോട് പ്രതികരണം ആരാഞ്ഞപ്പോൾ “റൂട്ടൊക്കെ ക്ലിയറായില്ലേ” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിപ്പ സ്ഥിരീകരണവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ ഡോ.
റീനയും തനിക്കൊപ്പമുണ്ടായിരുന്നുവെന്നും എന്നാൽ അപ്പോഴും അവർ ലാബ് റിപ്പോർട്ടിനെക്കുറിച്ച് തന്നോട് സംസാരിച്ചിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. അതിനിടെ, സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ ഡയറക്ടറുടെ ചുമതലയുള്ള ഡോ.
വി. മീനാക്ഷി പുതിയ സർക്കുലർ പുറത്തിറക്കി.
ജൂൺ, ജൂലൈ മാസങ്ങളിൽ അടിയന്തര ഘട്ടങ്ങളിലല്ലാതെ ആരോഗ്യവകുപ്പ് ജീവനക്കാർക്ക് അവധി അനുവദിക്കില്ലെന്നാണ് നിർദേശം. ഒപി സമയങ്ങളിൽ ഡോക്ടർമാരും മറ്റ് ജീവനക്കാരും കൃത്യമായി ഡ്യൂട്ടിക്ക് ഹാജരാകുന്നുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫിസർമാർ ഉറപ്പുവരുത്തണം.
സൂപ്രണ്ടുമാരും മെഡിക്കൽ ഓഫിസർമാരും അവധി എടുക്കുമ്പോൾ അതത് ഡിഎംഒമാരെയും, ഡിഎംഒമാർ അവധിയിലെഴുതുമ്പോൾ ആരോഗ്യ ഡയറക്ടറെയും മുൻകൂട്ടി വിവരമറിയിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

