സംസ്ഥാനത്ത് ഇന്ന് നടക്കുന്ന നീറ്റ് (NEET) പരീക്ഷയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ കർശനമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. രാവിലെ 9.30 മുതൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.
പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വാഹനങ്ങളിൽ എത്തുന്ന വിദ്യാർഥികൾക്ക് കൃത്യസമയത്ത് എത്തിച്ചേരുന്നതിനും ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനുമായാണ് നടപടി. വാഹനങ്ങളിൽ എത്തുന്ന രക്ഷിതാക്കളും വിദ്യാർഥികളും പരീക്ഷാർഥികളെ ഇറക്കിയ ശേഷം, പോലീസ് നിർദ്ദേശിക്കുന്ന നിശ്ചിത കേന്ദ്രങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.
നിർദ്ദേശിക്കപ്പെട്ട പാർക്കിങ് കേന്ദ്രങ്ങൾ താഴെ പറയുന്നവയാണ്: പാർക്കിങ്ങിനായി ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ട് ഉപയോഗിക്കാം.
കൂടാതെ, തമ്പാനൂർ, പാളയം എന്നിവിടങ്ങളിലെ നഗരസഭയുടെ മൾട്ടിലെവൽ കാർ പാർക്കിങ് സംവിധാനങ്ങളും ലഭ്യമാണ്. റോഡരികിൽ പാർക്കിങ് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങൾ: കാവടിയാർ മുതൽ കുറവൻകോണം വരെയുള്ള റോഡിന്റെ ഇടതുവശം.
വിമൻസ് കോളജ് മുതൽ വഴുതയ്ക്കാട് വരെയുള്ള റോഡിന്റെ ഇടതുവശം. നന്താവനം മുതൽ മ്യൂസിയം വരെയുള്ള റോഡിന്റെ ഇടതുവശം.
സംഗീത കോളജ് നേർക്കുള്ള റോഡ്. സ്പെൻസർ മുതൽ പാളയം വരെയുള്ള റോഡിന്റെ ഇടതുവശം.
പബ്ലിക്സ് മുതൽ ആയുർവേദ കോളജ് വരെയുള്ള റോഡിന്റെ ഇരുവശങ്ങൾ. ആക്കുളം-കിള്ളിപ്പാലം റോഡിന്റെ ഇടതുവശം.
പബ്ലിക് ലോ കോളജ് റോഡ്. നിയമസഭ-വികാസ്ഭവൻ റോഡ്.
എകെജി – ജനറൽ ഹോസ്പിറ്റൽ റോഡിന്റെ ഇടതുവശം. പരത്തിപ്പാറ-കേശവദാസപുരം റോഡിന്റെ ഇടതുവശം.
കേശവദാസപുരം-പ്ലാമൂട് വരെയുള്ള റോഡിന്റെ ഇരുവശങ്ങൾ. ജഗതി-ഇടപ്പഴിഞ്ഞി റോഡിന്റെ ഇടതുവശം.
മോഡൽ സ്കൂൾ പബ്ലിക് റോഡിന്റെ ഇടതുവശം. ഗതാഗത തടസ്സം ഒഴിവാക്കാൻ എല്ലാ വാഹന ഉടമകളും പോലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

