കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് പിടികൂടി. പൊയിൽക്കാവ് സ്വദേശിനി സുധയാണ് കൊല്ലപ്പെട്ടത്.
ഇവരുടെ ഭർത്താവ് കുട്ടികൃഷ്ണനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
വീടിന് സമീപത്തുള്ള ഷെഡിൽ വെച്ച് വാക്കത്തി ഉപയോഗിച്ച് സുധയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം സ്ഥലത്തുനിന്ന് ഒളിവിൽ പോയ പ്രതിയെ, മദ്യം വാങ്ങാനായി കൊയിലാണ്ടി ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തെത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്.
സംഭവം ആദ്യം ശ്രദ്ധയിൽപ്പെട്ടത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഫോട്ടോ എടുക്കാൻ എത്തിയവരാണ്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

