എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 പേർക്ക് പരുക്കേറ്റു. ഇതിൽ നാലുപേരുടെ പരുക്ക് ഗുരുതരമാണ്.
ഇവരെ ഉടൻതന്നെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.
ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. റോഡിൽ മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ വെട്ടിച്ചതാണ് വലിയ അപകടത്തിലേക്ക് നയിച്ചത്.
ഇടതുവശത്തുകൂടി സഞ്ചരിച്ച സ്കൂട്ടർ യാത്രികൻ പെട്ടെന്ന് വലതുവശത്തുള്ള പെട്രോൾ പമ്പിലേക്ക് തിരിയാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം ഇതേ ദിശയിൽ എത്തിയ ടൂറിസ്റ്റ് ബസ് പെട്ടെന്ന് വെട്ടിക്കുകയും, തുടർന്ന് നിയന്ത്രണം നഷ്ടമായി പെട്രോൾ പമ്പിന്റെ മുൻഭാഗത്തേക്ക് ഇടിച്ചുകയറി മറിയുകയുമായിരുന്നു.
ദൃശ്യങ്ങളിൽ സ്കൂട്ടർ യാത്രികനും റോഡിലേക്ക് തെറിച്ചുവീഴുന്നത് വ്യക്തമാണ്. എന്നാൽ പമ്പിന് സമീപം നിൽക്കുകയായിരുന്ന മറ്റൊരു ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് വലിയ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

