ഇറാനും അമേരിക്കയും തമ്മിലുള്ള നിർണായക ചർച്ചകൾ സ്വിറ്റ്സർലൻഡിൽ വെച്ച് നാളെ നടക്കും. ഇറാൻ സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ചർച്ചകളിൽ പങ്കെടുക്കാൻ എത്തും.
സ്വിസ് മലയോര വിനോദസഞ്ചാര കേന്ദ്രമായ ബർഗൻസ്റ്റോക്കിലാണ് ചർച്ചകൾ നിശ്ചയിച്ചിരിക്കുന്നത്. പാകിസ്താൻ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
പാകിസ്താനിൽ നിന്നും ഖത്തറിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ ചർച്ചകളിൽ മധ്യസ്ഥരായി പങ്കെടുക്കുമെന്ന് മന്ത്രാലയം അറിയിച്ചു. അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിൽ പ്രതിഷേധിച്ച് ഇറാൻ ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.
തെക്കൻ ലെബനോണിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

