ഒമാനിൽ നാളെ നടക്കാനിരിക്കുന്ന നീറ്റ്-യുജി പരീക്ഷയ്ക്കുള്ള വിപുലമായ ക്രമീകരണങ്ങൾ ഇന്ത്യൻ എംബസി പൂർത്തിയാക്കി. മസ്കറ്റിലെ ഇന്ത്യൻ സ്കൂൾ മസ്കറ്റിന്റെ ന്യൂ മൾട്ടിപർപ്പസ് ഹാളാണ് (E Block) ഇത്തവണത്തെ പരീക്ഷാ കേന്ദ്രമായി സജ്ജീകരിച്ചിരിക്കുന്നത്.
പെൻ-പേപ്പർ രീതിയിലായിരിക്കും ഇത്തവണത്തെ പരീക്ഷാ നടപടികൾ. പരീക്ഷാ കേന്ദ്രത്തിലെത്തേണ്ട
സമയം സംബന്ധിച്ച കൃത്യമായ നിർദേശങ്ങൾ അധികൃതർ നൽകിയിട്ടുണ്ട്. ഒമാൻ സമയം ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 3.45 വരെയാണ് പരീക്ഷ നടക്കുക.
പരീക്ഷാ കേന്ദ്രത്തിന്റെ പ്രധാന കവാടം രാവിലെ 9.30-ന് തുറക്കും. രാവിലെ 11.30-ന് മുൻപായി വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് എംബസി നിർദ്ദേശിച്ചു.
ഉച്ചയ്ക്ക് 12.00 മണിക്ക് ശേഷം എത്തുന്ന വിദ്യാർത്ഥികളെ യാതൊരു കാരണവശാലും പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് എംബസി വ്യക്തമാക്കി. ആവശ്യമായ രേഖകൾ
പരീക്ഷാർത്ഥികൾ താഴെ പറയുന്ന രേഖകൾ നിർബന്ധമായും കൈവശം കരുതണം:
– അഡ്മിറ്റ് കാർഡ് (Admit Card)
– ആവശ്യമായ പാസ്പോർട്ട് സൈസ് ഫോട്ടോകൾ
– ഔദ്യോഗിക തിരിച്ചറിയൽ രേഖ (പാസ്പോർട്ട്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി, സ്റ്റുഡന്റ് ഐഡി കാർഡ്, അല്ലെങ്കിൽ മറ്റ് സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖകൾ എന്നിവയിൽ ഏതെങ്കിലും ഒന്ന്).
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നിഷ്കർഷിച്ചിട്ടുള്ള ഡ്രസ് കോഡും മറ്റ് പരീക്ഷാ മാർഗനിർദേശങ്ങളും വിദ്യാർത്ഥികൾ കർശനമായി പാലിക്കണമെന്നും ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

