ആലുവ എടത്തലയിൽ ഏഴ് വയസ്സുകാരനെ പിതാവ് ക്രൂരമായി മർദിച്ചതായി പരാതി. സഹോദരങ്ങളുമായി വഴക്കിട്ടു എന്നാരോപിച്ചാണ് പിതാവ് കുട്ടിയെ ചൂടാക്കിയ ചട്ടുകം കൊണ്ട് പൊള്ളിച്ചത്.
മെയ് മാസം നടന്ന സംഭവത്തിന്റെ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നത് നാടിനെ നടുക്കിയിരിക്കുകയാണ്. കുട്ടിയുടെ മുതുകിലും കഴുത്തിന്റെ പിൻഭാഗത്തുമാണ് ഗുരുതരമായ പൊള്ളലേറ്റിട്ടുള്ളത്.
പ്രതിയും ഇയാളുടെ മൂന്ന് മക്കളും എടത്തലയിലെ വീട്ടിലാണ് താമസിക്കുന്നത്. വീട്ടിൽ നിന്ന് നിരന്തരം കുട്ടികളുടെ അസ്വാഭാവികമായ കരച്ചിൽ കേൾക്കാറുണ്ടായിരുന്നതായി നാട്ടുകാർ മൊഴി നൽകി.
സംഭവത്തിൽ സംശയം തോന്നിയ അയൽവാസികൾ വിവരം ഉടൻ തന്നെ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി കുട്ടിയെ ചോദ്യം ചെയ്തപ്പോൾ, തിളച്ച വെള്ളം ദേഹത്ത് വീണാണ് പൊള്ളലേറ്റത് എന്നായിരുന്നു കുട്ടി ആദ്യം നൽകിയ മൊഴി.
എന്നാൽ, ശരീരത്തിലെ പാടുകൾ പരിശോധിച്ചതിൽ നിന്നും ഇതൊരു അപകടമല്ലെന്നും മർദനമാണെന്നും ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിതാവിന്റെ ക്രൂരത പുറത്തറിയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

